യു.കെ.വാര്‍ത്തകള്‍

ജസ്റ്റിന്‍ ഗ്രീനിങ് രാജിവച്ചു; തെരേസ മേയുടെ മന്ത്രിസഭാ അഴിച്ചുപണിയില്‍ കല്ലുകടി, പുനഃസംഘടന തുടരുന്നു

ലണ്ടന്‍ : പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭാ അഴിച്ചുപണിയില്‍ പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലും. വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പദവി സ്വീകരിക്കാന്‍ തയ്യാറാകാതെ ജസ്റ്റിന്‍ ഗ്രീനിങ് രാജിവച്ചു. വിദ്യാഭ്യാസത്തില്‍ നിന്നും വര്‍ക്ക് & പെന്‍ഷനിലേക്ക് മാറ്റാനുള്ള തീരുമാനമാണ് ജസ്റ്റിന്‍ ഗ്രീനിങ് തള്ളിയത്. മന്ത്രിസഭയില്‍ നിന്നുള്ള ഗ്രീനിങ്ങിന്റെ രാജിയില്‍ പ്രധാനമന്ത്രി നിരാശ പ്രകടിപ്പിച്ചു. ഡാമിയന്‍ ഹിന്‍ഡ്സാണു പുതിയ വിദ്യാഭ്യാസ സെക്രട്ടറി. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായി എസ്തേര്‍ മക്വെയെ നിയമിച്ചു.


ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ നിന്നും ജെറമി ഹണ്ടിനെ നീക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം പരാജയമായി. എന്‍എച്ച്എസിലെ സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതല കൂടി ഹണ്ടിന് കൈമാറി. ആരോഗ്യ വകുപ്പിനൊപ്പം സോഷ്യല്‍ കെയര്‍കൂടി ഹണ്ടിന് കിട്ടി. ആരോഗ്യ കാരണങ്ങളാല്‍ രാജിവച്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ജയിംസ് ബ്രോക്കണ്‍ഷെയറിനു പകരം കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന കരേന്‍ ബ്രാഡ്‍ലി പുതിയ മന്ത്രിയായി. മാറ്റ് ഹാന്‍കോക്കാണു പുതിയ കള്‍ച്ചറല്‍ സെക്രട്ടറി.


ബോറിസ് ജോണ്‍സണ്‍, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് എന്നിവരുടെ വകുപ്പുകള്‍ക്ക് മാറ്റമില്ല. മുന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലിഡിംഗ്ടണ്‍ ഇനി പ്രധാനമന്ത്രിയുടെ വലംകൈയാകും. കോമണ്‍സില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം ഉത്തരം നല്‍കും. എങ്കിലും ഫസ്റ്റ് സെക്രട്ടറി പദം ലഭിക്കില്ല. ധനകാര്യം, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ബ്രെക്സിറ്റ് തുടങ്ങിയ വകുപ്പുകളിലൊന്നും മാറ്റമില്ല..


തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയില്‍ നിന്നും സര്‍ പാട്രിക് മക്‌ലോഗ്ലിന്‍ പിന്‍മാറി. പുനഃസംഘടന ചൊവ്വാഴ്ചയും തുടരും. ഏതാനും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന.

ഡാമിയന്‍ ഗ്രീനും സര്‍ മൈക്കിള്‍ ഫാലനും പ്രീതി പട്ടേലും രാജി വച്ചതു സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. പത്തു വര്‍ഷം മുമ്പ് പാര്‍ലമെന്ററി കമ്പ്യൂട്ടറില്‍ ചൂടന്‍ നീലച്ചിത്രങ്ങള്‍ കണ്ടതിന്റെ പേരിലുള്ള വിവാദത്തിലാണ് തന്റെ വിശ്വസ്തനും ഡെപ്യൂട്ടിയുമായ ഡാമിയന്‍ ഗ്രീനെ പ്രധാനമന്ത്രിക്കു പുറത്താക്കേണ്ട സ്ഥിതിവന്നത്. 2008-ല്‍ പാര്‍ലമെന്റില്‍ നടത്തിയ ഒരു അന്വേഷണത്തിനിടെ ഡാമിയന്‍ ഗ്രീനിന്റെ കമ്പ്യൂട്ടറില്‍ നീലച്ചിത്രങ്ങള്‍ കണ്ടതായുള്ള മുന്‍ പോലീസ് ഓഫീസര്‍ ബോബ് ക്വിക്കിന്റെ വെളിപ്പെടുത്തലാണ് ഗ്രീനിന് പാരയായത്. ആരോപണങ്ങള്‍ ആദ്യം നിഷേധിച്ച ഗ്രീന്‍ പിന്നീട് അത് ശരിവച്ചതോടെ പ്രധാനമന്ത്രിക്കു അദ്ദേഹത്തെ പുറത്താക്കേണ്ടി വരുകയായിരുന്നു.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway