യു.കെ.വാര്‍ത്തകള്‍

പാര്‍ലമെന്റിലെ കമ്പ്യൂട്ടറുകളില്‍ ഡിമാന്റ് നീലച്ചിത്ര വെബ്‌സൈറ്റുകള്‍ക്ക്


ലണ്ടന്‍ : പാര്‍ലമെന്റ് കമ്പ്യൂട്ടറില്‍നിന്ന് 2008 ല്‍ നീലച്ചിത്രം കണ്ടതിന് പ്രധാനമന്ത്രി തെരേസ മേയുടെ വിശ്വസ്തനായ ഉപപ്രധാനമന്ത്രി ഡാമിയന്‍ ഗ്രീനിന്റെ കസേര പോയത് കഴിഞ്ഞമാസം ആയിരുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലായിരുന്നു രാജിയിലേക്കു നയിച്ചത്. എന്നാല്‍ പാര്‍ലമെന്റിലെ കമ്പ്യൂട്ടറുകളില്‍ നീലച്ചിത്രങ്ങള്‍ തെരച്ചില്‍ ഇപ്പോഴും സജീവമാണ്.

പാര്‍ലമെന്റിലെ കമ്പ്യൂട്ടറുകളില്‍നിന്ന് നീലച്ചിത്ര വെബ്‌സൈറ്റ് കിട്ടാനായി 2017 അവസാനം ദിവസേന 160 അഭ്യര്‍ഥനകള്‍ പോയെന്ന് കണ്ടെത്തിയതായി പ്രസ് അസോസിയേഷന്‍ (പി.എ.) റിപ്പോര്‍ട്ട് ചെയ്തു. ജൂണിലെ പൊതുതിരഞ്ഞെടുപ്പിനുശേഷം 24,473 അഭ്യര്‍ഥനകളാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധപ്പെടുത്തിയ ഉപകരണങ്ങളില്‍നിന്നു ലഭിച്ചത്.

പൊതുസഭയിലെയും പ്രഭുസഭയിലെയും അംഗങ്ങളും അവരുടെ സ്റ്റാഫുമാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് ശൃംഖല ഉപയോഗിക്കാറ്. എന്നാല്‍ ആരൊക്കെയെന്ന് വിവരം പുറത്തുവന്നിട്ടില്ല.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway