ചരമം

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു


മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമുളിയിലാണ് അപകടം നടന്നത്. മണിമുളിയിലെ സികെഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. കൊപ്രയുമായി പോയ ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്.
പരുക്കേറ്റ വിദ്യാര്‍ത്ഥികളില്‍ പലരുടേയും നില ഗുരുതരമാണ്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷമാണ് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍പെട്ട ഓട്ടോ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
 • കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway