യു.കെ.വാര്‍ത്തകള്‍

'ഓസി ഫ്ലൂ'വിന് പിന്നാലെ ഫ്രഞ്ച് ഫ്ലൂ; പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ എന്‍എച്ച്എസ് നിര്‍ദേശം


ലണ്ടന്‍ : 'ഓസി ഫ്ലൂ' യുകെയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിച്ചതിന്റെ വാര്‍ത്തകള്‍ വരുന്നതിനിടെ ആശങ്ക കൂട്ടി ഫ്രഞ്ച് ഫ്ലൂ ബാധയും യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്. 30 ഓളം പേരുടെ മരണത്തിന് കാരണമായ ഫ്രഞ്ച് ഫ്ലൂ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നിലൊന്ന് ജീവനക്കാരും ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞതായാണ് വിവരം.


ഡിസംബര്‍ അവസാന ആഴ്ച ഫ്രഞ്ച് ഫ്ലൂ ലക്ഷണങ്ങളുമായി 704,000പ്പേര്‍ ഫ്രാന്‍സില്‍ ഡോക്ടര്‍മാരെ കണ്ടുവെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരില്‍ 527 പേര്‍ക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മാസം മുതല്‍ 93 വയസ് വരെ പ്രായമുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 46 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലയളവിലാണ് ഇത്രയും രോഗികള്‍ ആശുപത്രികളില്‍ എത്തിയത്.


ബ്രിട്ടനില്‍ ഫ്രഞ്ച് ഫ്ലൂ ബാധയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പറഞ്ഞിരിക്കുന്നത്. വിന്റര്‍ ക്രൈസിസില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രി പരിസരങ്ങള്‍ ഫ്രഞ്ച് ഫ്ലൂ, 'ഓസി ഫ്ലൂ'എന്നിവ വേഗത്തില്‍ പടരാന്‍ കാരണമാകുന്നുണ്ട്.

യുകെയിലെ എല്ലാഭാഗങ്ങളിലും തന്നെ 'ഓസി ഫ്ലൂ' റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോര്‍ചെസ്റ്ററിലും ലണ്ടന്‍ നഗരത്തിലും മാത്രമാണ് ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.

പനിയുടെ ലക്ഷണം കണ്ടാല്‍ ഉടനെ ചികിത്സ തേടുക. തൊണ്ട വേദന, കഫക്കെട്ട്, തലവേദന, പണി മസിലുകള്‍ കഴയ്ക്കുക, ക്ഷീണം, മൂക്കൊലിപ്പ്, തുമ്മല്‍ എന്നിവയൊക്കെ 'ഓസി ഫ്ലൂ' വിന്റെയും ലക്ഷണങ്ങളാണ്.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway