യു.കെ.വാര്‍ത്തകള്‍

പ്രീതിയ്ക്കു പകരം രണ്ടു ഇന്ത്യന്‍ വംശജരെ പുതുതായി ഉള്‍പ്പെടുത്തി തെരേസ മേയുടെ മന്ത്രിസഭാ അഴിച്ചുപണി

ലണ്ടന്‍ : പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭാ അഴിച്ചുപണിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രാതിനിധ്യം. മന്ത്രിസഭാ അഴിച്ചുപണിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പുതുമുഖങ്ങളായ രണ്ടു ഇന്ത്യന്‍ വംശജരെ കൂടി പുതുതായി ഉള്‍പ്പെടുത്തി തെരേസ മേ മന്ത്രിസഭ വിപുലീകരിച്ചു.


ഗോവന്‍ വംശജയായ സ്യുല്ലേ ഫെര്‍ണാണ്ടസ്, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ഷൈലേഷ് സുനക് എന്നിവരാണ് മന്ത്രി പദവിയിലേക്ക് എത്തിയത്. വിവാദ ഇസ്രായേല്‍ യാത്രയുടെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്ന പ്രീതി പട്ടേലിന്റെ സ്ഥാനത്തേക്കാണ് സ്യുല്ലേ ഫെര്‍ണാണ്ടസ് എത്തുന്നത്. ജൂനിയര്‍ മന്ത്രിയായാണ് സ്യുല്ലേ നിയമിതയായത്. സ്യൂല്ലയെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എക്സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയനില്‍ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റായിട്ടാണ് നിയമിച്ചിരിക്കുന്നത്. കെനിയയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമാണ് സ്യുല്ലേയുടെ മാതാപിതാക്കള്‍ യുകെയിലേക്കു കുടിയേറിയത്. 2015 ല്‍ ഫര്‍ഹാം മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരെഞ്ഞടുക്കപ്പെട്ടത്.


ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ഷൈലേഷ് സുനക് അണ്ടര്‍ സെക്രട്ടറി പദവിയിലാണ് നിയമിച്ചത്. മിനിസ്ട്രി ഓഫ് ഹൗസിംഗ്, കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റിലെ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറി സ്ഥാനമാണ് തെരേസ നല്‍കിയിരിക്കുന്നത്. 2015 ല്‍ റീച് മണ്ട് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരെഞ്ഞടുക്കപ്പെട്ടത്. ഗുജറാത്തികളായ ദമ്പതികളുടെ പുത്രനായ ഷൈലേഷ് വാരയാണ് തെരേസ കാബിനറ്റിലെ മറ്റൊരു ഇന്ത്യന്‍ രക്തം. കൂടാതെ ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ്മ മന്ത്രി പദവി നിലനിര്‍ത്തിയിട്ടുണ്ട്. നിലവില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ എംപ്ലോയ്മെന്റായിട്ടാണ് അദ്ദേഹം അവരോധിക്കപ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ -ആഫ്രിക്കന്‍ വംശജര്‍ക്കു പ്രാധാന്യം കൊടുത്താണ് പുതുമുഖങ്ങളെ തെരേസ മേ എടുത്തത്.

ബോറിസ് ജോണ്‍സണ്‍, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് എന്നിവരുടെ വകുപ്പുകള്‍ക്ക് മാറ്റമില്ല. മുന്‍ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലിഡിംഗ്ടണ്‍ ഇനി പ്രധാനമന്ത്രിയുടെ വലംകൈയാകും. ധനകാര്യം, വിദേശകാര്യം, പ്രതിരോധം, ആഭ്യന്തരം, ബ്രെക്സിറ്റ് തുടങ്ങിയ വകുപ്പുകളിലൊന്നും മാറ്റമില്ല. ഡാമിയന്‍ ഹിന്‍ഡ്സാണു പുതിയ വിദ്യാഭ്യാസ സെക്രട്ടറി. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായി എസ്തേര്‍ മക്വെയെ നിയമിച്ചു. ആരോഗ്യ വകുപ്പിനൊപ്പം സോഷ്യല്‍ കെയര്‍കൂടി ജെറമി ഹണ്ടിന് കിട്ടി. ആരോഗ്യ കാരണങ്ങളാല്‍ രാജിവച്ച നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ജയിംസ് ബ്രോക്കണ്‍ഷെയറിനു പകരം കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്ന കരേന്‍ ബ്രാഡ്‍ലി പുതിയ മന്ത്രിയായി. മാറ്റ് ഹാന്‍കോക്കാണു പുതിയ കള്‍ച്ചറല്‍ സെക്രട്ടറി.


തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയില്‍ നിന്നും സര്‍ പാട്രിക് മക്‌ലോഗ്ലിന്‍ പിന്‍മാറി.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway