യു.കെ.വാര്‍ത്തകള്‍

മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡിന്നറിനിടെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും അടിച്ചു മാറ്റി, പോലീസ് കൈയ്യോടെ പൊക്കി


ലണ്ടന്‍ : ഇന്ത്യന്‍ സമൂഹത്തിനു ഒന്നാകെ നാണക്കേടായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മോഷണം. ലണ്ടനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ സ്റ്റീല്‍ ,വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും അടിച്ചുമാറ്റി നാണക്കേട് സമ്മാനിച്ചത്. മോഷണം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോള്‍ മിക്കവരും ഇവ തിരിച്ച് നല്‍കാന്‍ തയ്യാറായി. എന്നാല്‍ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്‍ണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇന്ത്യന്‍ സമൂഹത്തിനാകെ നാണക്കേടായി.


ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഡിന്നറിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര്‍ ധര്‍മസങ്കടത്തിലായി. വിവിഐപിയ്‌ക്കൊപ്പം വന്നവരെ അലാറം മുഴക്കി അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്. മാത്രമല്ല, പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതിനാല്‍ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍ മടിക്കുകയായിരുന്നു.


ഒടുക്കം മടിച്ചുമടിച്ചു സെക്യൂരിറ്റി സ്റ്റാഫുകള്‍ മോഷണം കണ്ടകാര്യം ജേര്‍ണലിസ്റ്റുകളെ രഹസ്യമായി അറിയിക്കുകയും അവ തിരിച്ച് വാങ്ങിക്കുകയുമായിരുന്നു. നാണക്കേടില്‍ നിന്നും തലയൂരുന്നതിനായി മിക്കവരും ഇത് തിരിച്ച് നല്‍കിയപ്പോള്‍ ഒരു ജേര്‍ണലിസ്റ്റ് മാത്രം താന്‍ മോഷ്ടിച്ചില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും മോഷണവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 50 പൗണ്ട് പിഴയീടാക്കുകയായിരുന്നു. ഇയാള്‍ ഇത്തരത്തിലുള്ള വിദേശ യാത്രകള്‍ക്കിടെ സാധനങ്ങള്‍ അടിച്ച് മാറ്റുന്നത് ശീലമാക്കിയ ആളാണെന്നാണ് മറ്റൊരു ബംഗാളി ജേര്‍ണലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുകയും ചെയ്തു.


ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരും ജേര്‍ണലിസ്റ്റുകളും പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെയാണ് മോഷണം നടന്നത്. മമതക്കൊപ്പം എല്ലാ ഔദ്യോഗിക വിദേശ പര്യടനങ്ങളിലും അനുഗമിക്കാറുള്ള വിവിധ പത്രങ്ങളുടെ സീനിയര്‍ എഡിറ്റര്‍മാരും ജേര്‍ണലിസ്റ്റുകളുമാണ് ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേടുണ്ടാക്കിയിരിക്കുന്നത്. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയിലായിരുന്നു ഇവര്‍ മോഷണത്തിന് ധൈര്യം കാട്ടിയതെന്നാണ് കരുതുന്നത്.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway