സിനിമ

ഇനി കുറച്ചു രാഷ്ട്രീയം: മമ്മൂട്ടി കേരളാ മുഖ്യമന്ത്രി കസേരയിലേക്ക്

നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക്. കരിയറില്‍ ഒട്ടേറെ രാഷ്ട്രീയക്കാരെ അവതരിപ്പിച്ച മമ്മൂട്ടി മലയാളത്തില്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നു എന്നതാണ് വേഷത്തിന്റെ പ്രത്യേകത.

സന്തോഷ് വിശ്വനാഥന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കേരളാ മുഖ്യമന്ത്രിയുടെ വേഷം. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ആദ്യ മമ്മൂട്ടിച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങും.


കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടി ത്രില്ലിലായെന്ന് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറയുന്നു. മലയാളത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ വേഷം കിട്ടുന്നു എന്നതാണ് മമ്മൂട്ടിയെ സന്തോഷിപ്പിച്ചത്. ഈ കഥാപാത്രത്തോട് മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായേനെ എന്നാണ് സംവിധായകന്‍ പറയുന്നത്.
സമീപകാല കേരളത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങിനെയായിരിക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന റോള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറക്കാരുടെ സംസാരം. പാര്‍ട്ടിക്കും കൊടിക്കും അപ്പുറത്ത് ഒരാള്‍ എങ്ങിനെ ജനങ്ങളുടെ നേതാവായി മാറുന്നു എന്നതാണ് സിനിമ പറയുന്നത്. മമ്മൂട്ടിക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും എത്തുന്നുണ്ട്.


നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി മന്ത്രിയാകുന്ന ആദ്യ സിനിമയാണെങ്കിലും തമിഴിലെ മക്കള്‍ ആട്ചിയിലാണ് ഇതിന് മുമ്പ് താരം ഒരു മുഖ്യമന്ത്രിയുടെ വേഷം ചെയ്തത്.

 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway