സിനിമ

വിക്രമിനൊപ്പം കൊച്ചിയിലെത്തിയ തമന്നയെ കമന്റടിച്ചും കൂകിയും ആരാധകര്‍, പൊട്ടിത്തെറിച്ചു നടി

കൊച്ചിയില്‍ പുതിയ സിനിമയുടെ പ്രൊമോഷനായി എത്തിയ നടി തമന്നയെ കൂകിവിളിച്ച് മലയാളികള്‍. 'സ്‌കെച്ച്' എന്ന സിനിമയുടെ പ്രൊമഷനായി ഒബ്റോണ്‍ മാളില്‍ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. നടന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു.


വിക്രമിനെയും തമന്നയെയും കാണാനായി ഒബ്റോള്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധകര്‍ തമന്നയെ വെറുതെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു.


ലിഫ്റ്റില്‍ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടര്‍ന്നതോടെ സകലനിയന്ത്രണവും വിട്ട തമന്ന പ്രകോപിതയായി. ഇതിനിടയില്‍ ആരാധകരെ നിയന്ത്രിക്കാന്‍ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകര്‍ അപ്പോഴും തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകള്‍ പറഞ്ഞും കൊണ്ടിരുന്നു. ലിഫ്റ്റ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിലും നിറയെ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇതാണ് തമന്നയെ ഒന്നുകൂടി പ്രകോപിതയാക്കിയത്. ഒടുവില്‍ തമന്ന സഹികെട്ട് പൊട്ടിത്തെറിക്കുകയായിരിന്നു.

വീഡിയോ

  • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
  • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
  • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
  • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
  • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
  • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
  • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
  • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
  • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
  • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway