യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകി; വഴിയില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന കൂട്ടുമെന്ന് മേയര്‍ സാദിഖ് ഖാന്‍


ലണ്ടന്‍ : കത്തിയാക്രമണം ഉള്‍പ്പെടെ ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയ പശ്ചാത്തലത്തില്‍ സംശയം തോന്നുന്നവര്‍ക്കു നേരെയുള്ള പോലീസ് പരിശോധനകള്‍ കൂട്ടുമെന്ന് മേയര്‍ സാദിഖ് ഖാന്‍ . വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന വര്‍ദ്ധിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കിയത്. ഇത്തരം പരിശോധനാ രീതി ബുദ്ധിമുട്ടു സൃഷ്ടിക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഇത് ചെയ്തേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.


കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലയും സമീപകാലത്തു വര്‍ധിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം . പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കുത്തേറ്റു മരിച്ചിരുന്നു. പരിക്കേറ്റവരും നിരവധി. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ലെന്നും രാജ്യത്തു വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ ഭാഗമാണ് ഇതെന്നും ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു.


ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


കത്തിയാക്രമണംവര്‍ദ്ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. പോലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയുംചെയ്തു.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway