യു.കെ.വാര്‍ത്തകള്‍

പുരുഷ രോഗിക്ക് പീഡനം; ലെസ്റ്ററില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി


ലണ്ടന്‍ : പരിശോധനാമുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇന്ത്യന്‍ യുവ ഡോക്ടര്‍ക്കെതിരെ യുവാവിന്റെ പരാതി. ലെസ്റ്ററില്‍ ജിപിയായ 35 കാരന്‍ ഫറൂഖ് പട്ടേലിനെതിരാണ് ആരോപണമുയര്‍ന്നിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധനാ സമയത്ത് തന്റെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങള്‍ ഉരിയുകയും ലൈംഗിക തൃഷ്ണയോടെ തന്നെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയും തഴുകുകയും ചെയ്തതായാണ് യുവാവിന്റെ പരാതി.

അഞ്ച് മിനിറ്റ് മാത്രമെടുക്കേണ്ട ചികിത്സയ്ക്ക് ഡോ. പട്ടേല്‍ മുപ്പത് മിനിറ്റിലധികം സമയമെടുത്തായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടന്നയുടന്‍ യുവാവ് റിസപ്ഷനിലെത്തി വിവരമറിയിക്കുകയും തുടര്‍ന്ന് മാന്‍സ്ഫീല്‍ഡ് ഹൗസ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതിയറിയിക്കുകയുമായിരുന്നു. ലെസ്റ്റര്‍ ബെല്‍ഗ്രേവ്‌ റോഡ്‌ സര്‍ജറിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഡോ. ഫാറൂഖ് പട്ടേല്‍.


അതേസമയം, ഡോക്ടര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. 2016 ജൂലൈയില്‍ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ പട്ടേലിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട രണ്ട് കുറ്റങ്ങളും പട്ടേല്‍ കോടതിയില്‍ നിഷേധിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുന്ന ആളായിട്ടാണ് ഡോ പട്ടേല്‍ പ്രതികരിച്ചത്.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway