സിനിമ

ഇന്ത്യയുടെ ഉരുക്കു വനിതയാകാന്‍ വിദ്യാ ബാലന്‍

കമല്‍ ചിത്രമായ 'ആമി'യില്‍ മാധവിക്കുട്ടിയായി വേഷമിടാന്‍ കരാറായിരുന്ന മലയാളിയും ബോളിവുഡ് താരവുമായ വിദ്യാ ബാലന്റെ പിന്മാറ്റം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിദ്യാ ബാലന്‍ മറ്റൊരു സുപ്രധാന വേഷം ചെയ്യാന്‍ ഒരുങ്ങുന്നു. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ 'ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പി എം' എന്ന പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതായാണ് വാര്‍ത്തകള്‍. ഇത് വിദ്യാ ബാലനെ ഇന്ദിരയായി സ്‌ക്രീനില്‍ കാണാമെന്ന ചര്‍ച്ചയ്ക്ക് ചൂടു പകര്‍ന്നിരിക്കുകയാണ്.


തനിക്കു ഇന്ദിരാ ഗാന്ധിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ മോഹമുണ്ടെന്ന് വിദ്യാ ബാലന്‍ പലതവണ പറഞ്ഞിട്ടുണ്ട്. 'തുംഹാരി സുലു'വിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ അഭിമുഖങ്ങളിലും തന്റെ ഈ ആഗ്രഹം വിദ്യ പറഞ്ഞിരുന്നു.'ഇന്ദിരാ ഗാന്ധിയാകാന്‍ ധാരാളം ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. ഇന്ദിരാ ഗാന്ധി ഒരു ശക്തയായ സ്ത്രീയാണ്. ഇന്ത്യയിലെ ശക്തരായ സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരെയല്ലേ ആദ്യം ഓര്‍മ്മ വരിക? കൂടാതെ രാജ്യത്തിന്റെ ഒരേയൊരു വനിതാ പ്രധാനമന്ത്രിയുമായിരുന്നു അവര്‍. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് എന്റെ വലിയ ഒരാഗ്രഹമാണ്'- വിദ്യ പറഞ്ഞു.

സാഗരികാ ഘോഷ് തന്നെയാണ് പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയ വിവരം പുറത്തു വിട്ടത്. 'അതിയായ സന്തോഷമുണ്ട്, സ്‌ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു' എന്ന് സാഗരിക തന്റെ ട്വീറ്റില്‍ കുറിച്ചു.

 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway