നാട്ടുവാര്‍ത്തകള്‍

മുന്നണിമാറ്റം അനിവാര്യമെന്ന് വീരേന്ദ്രകുമാര്‍ ; ഇനി പഴയ മുന്നണിലേയ്ക്ക്


തിരുവനന്തപുരം : യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേയ്ക്ക് ചേക്കേറാന്‍ സമയമായെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഭാരവാഹിയോഗത്തില്‍ അറിയിച്ചു. മുന്നണി മാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കെ.പി മോഹനനും നിലപാട് മാറ്റിയതോടെ പാര്‍ട്ടിയ്ക്കു ഇതുസംബന്ധിച്ച് തടസങ്ങളൊന്നും ഇനിയില്ല.
ഇടതു മുന്നണിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച് 12 ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവില്‍ ഇടതു മുന്നണിയ്ക്ക് ഒപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് ആലോചന.
അതേസമയം, തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാടു നിന്നുള്ള സംസ്ഥാന സെക്രട്ടറി രാജിവെച്ച് ഇറങ്ങിപ്പോയി. മുന്നണിമാറ്റം ഉള്‍പ്പെടെയുള്ള തീരുമാനമെടുക്കാനായി രണ്ടു ദിവസം നീളുന്ന നേതൃയോഗമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് മുന്നണി പ്രവേശത്തിന്റെ സൂചനകള്‍ വീരേന്ദ്രകുമാര്‍ നല്‍കിയത്.

ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അംഗീകരിച്ചതായും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.


മുമ്പ് കോഴിക്കോട് ലോക്സഭാ സീറ്റു ലഭിക്കാത്തതിന്റെ പേരിലായിരുന്നു വീരനും കൂട്ടരും ഇടതുമുന്നണി വിട്ടത്. പിണറായിക്കു അനഭിമതനായതാണ് കാരണം.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway