സിനിമ

ഗുണ്ടാത്തലവന്റെ വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്റെ ലൊക്കേഷനില്‍ നാടകീയ സംഭവങ്ങള്‍ ; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു


ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി വന്നതിനു പിന്നാലെ ജോധ്പൂര്‍ ഫിലിം സിറ്റിയില്‍ നാടകീയ സംഭവങ്ങള്‍. 'റേസ് 3 'യുടെ ലൊക്കേഷനില്‍ ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. 'റേസ് 3'യുടെ ലൊക്കേഷനിലെത്തിയ പൊലീസ് ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് ഷൂട്ടിങ്ങ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എത്രയും വേഗം ഷൂട്ടിങ്ങ് അവസാനിപ്പിച്ച് താരത്തെ പറ്റുന്നത്ര വേഗത്തില്‍ വീട്ടിലെത്തിക്കണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. ആറു പൊലീസുകാരുടെ സുരക്ഷാ അകമ്പടിയോടെയായിരുന്നു സല്‍മാനെയും വീട്ടിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ ജോധ്പൂരില്‍ വച്ച് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഗുണ്ടാത്തലവന്റെ ഭീഷണിയുണ്ടായിരുന്നു. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌നോയിയായിരുന്നു സല്‍മാനെവധിക്കുമെന്ന് ഭീഷണി മുഴക്കിയത്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരിക്കെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ലോറന്‍സ് ബിഷ്‌നോയി ഭീഷണി മുഴക്കിയത്. അതോടെയാണ് സല്‍മാന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയത്.

  • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
  • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
  • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
  • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
  • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
  • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
  • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
  • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
  • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
  • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway