യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല


ലണ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ യുകെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍ . അടുത്ത മാസം ബ്രിട്ടനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചതായി മാധ്യമ റിപ്പോര്‍ട്ട്. പ്രസിഡന്റ് പദവിയിലെത്തിയശേഷം ആദ്യമായി നടത്താനിരുന്ന യുകെ സന്ദര്‍ശനത്തില്‍ ട്രംപിന് താല്‍പര്യമില്ലെന്നാണ് സൂചന. മാത്രമല്ല, ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. പുതിയ സന്ദര്‍ശന തീയതിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ലണ്ടനില്‍ അമേരിക്കയുടെ ഏറ്റവും നൂതനവും ബൃഹത്തുമായ പുതിയ എംബസി ഉദ്ഘാടനം ചെയ്യാന്‍ ട്രംപ് എത്തുമെന്നായിരുന്നു പ്രതീക്ഷ. തയ്യാറെടുപ്പുകളില്‍ തൃപ്തിയില്ലാത്തതും, പ്രതീക്ഷിച്ച സ്വീകരണം ലഭിക്കില്ലെന്നതുമാണ് ട്രംപിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് സൂചന. എംബസി ഉദ്ഘാടനം പ്രസിഡന്റിന് പകരം സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നടത്തുമെന്നാണ് അറിയുന്നത്. 750 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് സൗത്ത് ലണ്ടനില്‍ പുതിയ യുഎസ് എംബസി നിര്‍മ്മിച്ചിരിക്കുന്നത്.


ട്രംപും പ്രധാനമന്ത്രി തെരേസ മേയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക് പോര് നടത്തിയത് വാര്‍ത്തയായിരുന്നു. നവംബറില്‍ തീവ്രവലത് സംഘടനയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു ട്രംപും, മേയും തമ്മില്‍ കൊമ്പുകോര്‍ത്തത്
എങ്കിലും സന്ദര്‍ശനം റദ്ദാക്കില്ലെന്ന് ട്രംപ് കഴിഞ്ഞ മാസവും തെരേസ മേയെ അറിയിച്ചതായിരുന്നത്രെ. നമ്പര്‍10-ല്‍ തെരേസ മേയുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടീഷ് അധികൃതര്‍. ഫെബ്രുവരി 26 നോ 27 നോ തീയതിയില്‍ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സമ്പൂര്‍ണ്ണ സ്റ്റേറ്റ് വിസിറ്റ് നടപ്പാകില്ലെന്നും, രാജകീയ സ്വീകരണം ലഭിക്കില്ലെന്നും കൂടാതെ പൊതുജനങ്ങളുടെ പ്രകടനങ്ങള്‍
എല്ലാം ട്രംപിനെ മനം മാറ്റത്തിന് പ്രേരിപ്പിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധം കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ട്രംപ് മേയോട് വ്യക്തമാക്കിയിരുന്നു. ട്രംപ് യുകെയില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ശക്തമായ സന്ദേശം നല്‍കണമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ചതും കല്ലുകടിയായി. കൂടാതെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും ട്രംപിനോടുള്ള പ്രതിഷേധം ശക്തമാക്കി.


ബ്രക്‌സിറ്റിന് ശേഷം യുഎസുമായുള്ള വ്യാപാര കരാര്‍ ബ്രിട്ടന് സുപ്രധാനവുമാണ്. അതുകൊണ്ട് ട്രംപ് സന്ദര്‍ശനം റദ്ദാക്കുന്നത് ബ്രിട്ടന് സുഖകരമല്ല. ട്രംപ് അധികാരത്തിലെത്തിയശേഷം ആദ്യമായി അമേരിക്കയിലെത്തിയ രാഷ്ട്രനേതാവ് തെരേസാ മേ ആയിരുന്നു. തെരേസയാണ് ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചതും.

 • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
 • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
 • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
 • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
 • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
 • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
 • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
 • ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം
 • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
 • പുരുഷ രോഗിക്ക് പീഡനം; ലെസ്റ്ററില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway