നാട്ടുവാര്‍ത്തകള്‍

ഐ.എസ്.ആര്‍.ഒയ്ക്ക് സെഞ്ചുറി നേട്ടം; 31 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചു


ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂറാമത് ഉപഗ്രഹമടക്കം 31 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചു പി.എസ്.എല്‍.വി - 40. ഇന്ത്യയുടെ അഭിമാന വിജയം തന്നെയാണിത്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്. ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്.


രാജ്യത്തിനുള്ള പുതുവത്സരസമ്മാനമാണ് ഇതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കിരണ്‍കുമാര്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാനായി കെ.ശിവന്‍ സ്ഥാനമേല്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് ഈ ചരിത്രവിക്ഷേപണവും നടന്നിരിക്കുന്നത്.


കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഐ.എസ്.ആര്‍.ഒയുടെ ഐ.ആര്‍.എല്‍.എസ്.എസ്-1എച്ചിന്റെ അവസാന വിക്ഷേപണം പരാജയമായിരുന്നു. ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുമ്പോള്‍ ഐ.എസ്.ആര്‍.ഒ നല്ല ആശങ്കയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നൂറാമത്തെ വിക്ഷേപണത്തിന്റെ വിജയത്തില്‍ ഐ.എസ്.ആര്‍.ഒ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway