യു.കെ.വാര്‍ത്തകള്‍

ഗാര്‍ഹിക പീഡനം: മാഞ്ചസ്റ്ററിലെ മലയാളിക്ക് ഭാര്യയെ കാണുന്നതിനും വിളിക്കുന്നതിനും വിലക്ക്; മക്കളെ കാണുന്നതിനും നിയന്ത്രണം


ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മാഞ്ചസ്റ്ററിലെ മലയാളി ഗൃഹനാഥന് ഒരു വര്‍ഷത്തേക്ക് ഭാര്യയെ കാണുന്നതിനും വീട്ടില്‍ പ്രവേശിക്കുന്നതിനും വിലക്ക്. മൂന്നു മക്കളുടെ പിതാവായ ഇയാള്‍ക്ക് മറ്റൊരാളുടെ സാന്നിധ്യത്തില്‍ മാത്രമേ ഇക്കാലയളവില്‍ മക്കളെ കാണാനാകൂ. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കോടതി ഉത്തരവ് ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


യുകെ മലയാളികള്‍ക്ക് ഏറെ പരിചിതനും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ആളാണ് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയനായിരിക്കുന്നത്. ഇയാള്‍ പലതവണ ഭാര്യയെ മര്‍ദിച്ചെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കാന്‍ 14 പേജുള്ള മൊഴിപ്പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു.


2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇയാള്‍ പലതവണ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി ഭാര്യയുടെ മൊഴിയിലുണ്ട്. പൊലീസിനു നല്‍കിയ മൊഴികള്‍ നിഷേധിക്കാന്‍ തയാറായില്ലെങ്കിലും സാക്ഷിക്കൂട്ടില്‍ കയറിനിന്ന് ഭര്‍ത്താവിനെതിരേ മൊഴി നല്‍കാന്‍ പരാതിക്കാരി തയാറാകാതിരുന്നതോടെ വിചാരണ നടപടികള്‍ ഒഴിവാക്കി ചെറിയ നിയന്ത്രണങ്ങളോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.


2017 നവംബര്‍ നാലിന് രാത്രിയിലായിരുന്നു ഇയാള്‍ മാഞ്ചസ്റ്ററിലെ വസതിയില്‍ വച്ച് ഭാര്യയെ പലതവണ മര്‍ദിച്ചതെന്നു വാര്‍ത്ത പറയുന്നു. ഇതു കണ്ട 12 വയസുള്ള മൂത്ത മകളാണ് 999 എന്ന പോലീസ് ഹെല്‍പ്‌ലൈന്‍ നമ്പരില്‍ വിളിച്ച് പരാതിപ്പെട്ടത്. വിവരം അന്വേഷിച്ചെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഭാര്യയില്‍നിന്നും മക്കളില്‍നിന്നും മൊഴിയെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഈ മൊഴികളടങ്ങിയ കുറ്റപത്രമാണ് പൊലീസ് കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.


ബ്രിട്ടനില്‍ നഴ്സായെത്തി ഇന്നത പഠനത്തിലൂടെ പിഎച്ച്ഡി ഉള്‍പ്പെടെയുള്ള ബിരുദങ്ങള്‍ നേടിയ ആളാണ് പരാതിക്കാരി.


  • ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് ബിര്‍മിങ്ഹാമില്‍
  • എന്‍എച്ച്എസ് ജീവനക്കാര്‍ വരെ പാക്കിസ്ഥാനില്‍ നിന്നും വ്യാജഡിഗ്രികള്‍ വാങ്ങുന്നു
  • പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍
  • ബ്രിട്ടന് പഴയ സ്നേഹമില്ലെന്ന് ട്രംപ്; സന്ദര്‍ശനം റദ്ദാക്കാന്‍ വിചിത്ര കാരണം നിരത്തി വൈറ്റ് ഹൗസ്
  • അനധികൃത കുടിയേറ്റം തടയാനും രഹസ്യ വിവരം കൈമാറാനും ഇന്ത്യ-ബ്രിട്ടന്‍ ധാരണ
  • കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് മൃഗപീഡനം പോലെയെന്ന് യുകെഐപി നേതാവിന്റെ കാമുകി; നേതാവിന്റെ രാജിക്കായി മുറവിളി
  • മാതാപിതാക്കളെ കൊല്ലാന്‍ ബോംബ് വാങ്ങിയ ഇന്ത്യക്കാരനായ എ ലെവല്‍ വിദ്യാര്‍ത്ഥിക്ക് ജയില്‍
  • വിന്റര്‍ ക്രൈസിസ്: ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുന്നു! പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ട്രംപിന്റെ അടുത്തമാസത്തെ യുകെ സന്ദര്‍ശനം ഉപേക്ഷിച്ചു; ലണ്ടനിലെ യു എസ് എംബസി ഉദ്ഘാടനത്തിനുമില്ല
  • പുരുഷ രോഗിക്ക് പീഡനം; ലെസ്റ്ററില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway