നാട്ടുവാര്‍ത്തകള്‍

ജഡ്ജിമാരുടെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദൂതനായി നിയമമന്ത്രി മധ്യസ്ഥതയ്ക്ക്


ന്യൂഡല്‍ഹി: അസാധാരണ സംഭവത്തിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ പ്രതിഷേധമുന്നയിച്ച് നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഷയത്തില്‍ മധ്യസ്ഥയ്ക്കായി ഇടപെടുന്നു. പ്രശ്‌നത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് ആവശ്യപ്പെട്ടു. രവിശങ്കര്‍ പ്രസാദ് നാല് ജഡ്ജിമാരെയും കണ്ട് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കേണ്ടിയിരുന്ന ബെഞ്ചില്‍ നിന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിരിച്ചുവിളിച്ചു. മഹാരാഷ്ട്ര ബാര്‍ അസോസിയേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ മഹാരാഷ്ട്ര പോലീസിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന് ജൂനിയര്‍ ജഡ്ജിക്ക് കേസ് പരിഗണിക്കാന്‍ നല്‍കിയതാണ് ഇന്ന് മുതിര്‍ന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് ഇടയാക്കിയത്.

സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച മുംബൈ പ്രത്യേക കോടതി ജഡ്ജിയായ ലോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏഴ് പേജുള്ള കത്താണ് ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ജസ്റ്റീസ് ലോയയുടെ മരണം മാത്രമല്ല, മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ചെലമേശ്വറിന്റെ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റീസിന്റെ നടപടിയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസ് ആണ് പരമാധികാരി എന്ന കാഴ്ചപ്പാട് ശരിയല്ലെന്ന് കത്തില്‍ പറയുന്നു.
കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ നടപടികള്‍ പാലിക്കുന്നില്ല. ചില കേസുകളില്‍ ചീഫ് ജസ്റ്റീസിനു താല്‍പര്യമുള്ള ബെഞ്ചിനു നല്‍കുന്നു. ചീഫ് ജസ്റ്റീസ് ആഗ്രഹിക്കുന്ന വിധത്തിലുള്ള വിധികള്‍ വരുന്നതിനാണ് ഈ നീക്കം. കൊളീജിയവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ ആണ് മറ്റൊരു വിഷയം. ഇത് അടിയന്തരമായി പരിഗണിച്ച് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway