നാട്ടുവാര്‍ത്തകള്‍

ജയിലില്‍ സുഖസൗകര്യം പോരാ ;തന്നെ കാണുന്നത് സാധാരണക്കാരനെപ്പോലെയെന്ന് ലാലു പ്രസാദ് യാദവ്


റാഞ്ചി : തന്നെ ഒരു സാധാരണക്കാരനെ പോലെയാണ് ജയിലില്‍ കണക്കാക്കുന്നതെന്നും ജയിലിലെ സുഖം പോരെന്നും പരാതിപ്പെട്ട് കാലിത്തീറ്റ കുടംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് രംഗത്ത്. അതേസമയം, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് കോടതി വ്യക്തമാക്കി.
ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേയ്ക്ക് അയക്കാന്‍ സിബിഐ കോടതി നിര്‍ദ്ദേശിച്ചു. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന് ലാലു അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദ്ദേശം .

ജയില്‍ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള സന്ദര്‍ശനങ്ങള്‍ അനുവദിക്കാനാകില്ലെന്നും അതിനാല്‍ ഓപ്പണ്‍ ജയിലിലേയ്ക്ക് മാറ്റമെന്നുമാണ് ജഡ്ജി പറഞ്ഞത്. തുടര്‍ന്ന് തന്റെ ശിക്ഷ 2.5 വര്‍ഷമാകി കുറയ്ക്കണമെന്ന് ലാലു കോടതിയെ അറിയിച്ചുവെങ്കിലും അത്തരം നടപടികള്‍ എടുക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ദിയോഗര്‍ ട്രഷറിയില്‍ നിന്നും മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസിലാണ് ലാലു അടക്കം 20 പേരെ കോടതി ശിക്ഷിച്ചത്. പിന്നീട് ശിക്ഷ 5 വര്‍ഷത്തില്‍ നിന്നും 3.5 വര്‍ഷമായി കുറച്ചിരുന്നു.
ഇതിനിടെ, യാദവിനെ പരിചരിക്കാന്‍ ജയിലില്‍ കടന്നു കൂടിയ രണ്ട് സഹായികള്‍ക്കും ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരായ കേസ് വ്യാജമാണെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ലക്ഷ്മണ്‍ മാഹാതോ, മദര്‍ യാദവ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway