സിനിമ

നായകനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്; പ്രണയരംഗങ്ങള്‍ വേണ്ടെന്ന് നയന്‍താര


തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ നായികയായി നയന്‍താര വീണ്ടും അഭിനയിച്ചത് കര്‍ശന ഉപാധികളോടെ. തെലുങ്ക് ആരാധര്‍ സ്‌നേഹത്തോടെ ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ജയ് സിംഹ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
കെ. എസ് രവികുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലറില്‍ ലേഡി സൂപ്പര്‍ താരം നയന്‍താരയാണ് നായിക.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരുപാട് കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് നയന്‍താര. നായകന്റെ നിഴലില്‍ ഒരുങ്ങുന്ന കഥാപാത്രങ്ങളില്‍ നയന്‍സിന് താല്‍പര്യമില്ല. ശ്രീ രാമ രാജ്യത്തിലാണ് നയന്‍താര അവസാനമായി ബാലയ്യക്കൊപ്പെ അഭിനയിച്ചത്. 2011 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

തിരിച്ചുവരവിന് ശേഷം ബാലയ്യയുടെ നായികയായി അഭിനയിക്കാന്‍ നയന്‍താരയ്ക്ക് നേരത്തേ അവസരം ലഭിച്ചുരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളിലെ തിരക്കുകള്‍ കാരണം അതെല്ലാം ഒഴിവാക്കി. ജയ് സിംഹക്കായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീച്ചപ്പോള്‍ നയന്‍താര രണ്ടു നിബന്ധനകളാണ് വച്ചതെന്ന് താരത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു. ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിര്‍ന്ന താരത്തോടൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ലെന്നാണ് നയന്‍താര അദ്യം വെച്ച നിബന്ധന. തെലുങ്ക് തട്ടുപൊളിപ്പന്‍ പാട്ടില്‍ ഡാന്‍സ് കളിക്കാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

ബാലയ്യയെ താന്‍ അച്ഛനെപ്പോലെയാണ് കരുതുന്നത് എന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സാധാരണ നായികമാര്‍ നിബന്ധനകള്‍ വയ്ക്കുമ്പോള്‍ പല സിനിമാക്കാരും അത് പരിഗണിക്കാറില്ല. പകരം മറ്റൊരു നടിയെ തേടിപ്പിടിക്കും. നയന്‍താരയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. നയന്‍താരയുടെ താരമൂല്യം ആണ് ഇതിലൂടെ വ്യക്തമാവന്നത്.

 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway