അസോസിയേഷന്‍

ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ

ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ (ശനിയാഴ്ച) നടക്കും. വില്‍സ്റ്റെഡ് വില്ലേജ് ഹാളില്‍ വൈകുന്നേരം 4 മണിക്ക് പ്രസിഡന്റ് സാബിച്ചന്‍ തോപ്പിലിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സെക്രട്ടറി സുധീഷ് സ്വാഗതം ആശംസിക്കുകയും, ബെഡ്‌ഫോര്‍ഡ് സെന്റ്. ജോസഫ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. റോയ് കാരയ്ക്കാട്ട് ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.

പരിപാടികളില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍, റീജിയണല്‍ സെക്രട്ടറി ജോജോ തെരുവന്‍ എന്നിവരും പങ്കെടുക്കുന്നതാണ്. തുടര്‍ന് ക്രിസ്തുമസ് നേറ്റിവിറ്റി ഷോയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ റെഡിച്ച് ശ്രുതി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും കേരളത്തനിമയിലുള്ള ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.


പരിപാടികളിലേക്ക് BMA യുടെ മുഴുവന്‍ അംഗങ്ങളെയും ഒപ്പം ബെഡ്‌ഫോര്‍ഡിലുള്ള എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി BMA എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിക്കുന്നു.


വിലാസം:


WILLSTEAD VILLAGE HALL


COTTON END ROAD


WILLSTEAD


MK453BX


BEDFORD

 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
 • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
 • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
 • ഹരിയും കൃപയും ശോഭയും ഗായകരായെത്തുന്ന സ്റ്റാര്‍സിംഗര്‍ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
 • മാസ്സ് ടോള്‍വര്‍ത്തിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ഗംഭീരമായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway