നാട്ടുവാര്‍ത്തകള്‍

മൂന്ന് സന്യാസിനിമാരെ തോക്കിന്‍മുനയില്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി; ആശ്രമത്തലവനും കൂട്ടാളികളും ഒളിവില്‍

നവാദ: ബിഹാറിലെ നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലെ മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. പ്രതിസ്ഥാനത്തുള്ള ആശ്രമത്തലവനുള്‍പ്പെടെ 13 പേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഡിസംബര്‍ നാലിന് ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്ന് സന്ന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്ന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ തപസ്യാനന്ദിനെതിരേ മുമ്പും കേസുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിര്‍ ആശ്രമത്തില്‍ അഭയം തേടുകയായിരുന്നു. ജനുവരി ഒന്‍പതിന് പോലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്ന് എസ്.പി. പറഞ്ഞു. മൂന്ന് സന്ന്യാസിനിമാരെയും ആശു പത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയ്ഡ് നടത്തി പോലീസ് ആശ്രമം പൂട്ടിച്ചു.
'രാത്രി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന തങ്ങളുടെ താമസസ്ഥലത്തേക്ക് ആശ്രമത്തിലുള്ള 6 പേര്‍ എത്തുകയും വാതില്‍ തുറന്ന ഉടന്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെ ഓരോ റൂമുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും ഈ സമയം മറ്റ് ചിലര്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും'- ബലാത്സംഗത്തിന് ഇരയായ ഒരു സന്യാസിനി പറഞ്ഞു.


പൊലീസില്‍ പറയരുതെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് അവര്‍ സ്ഥലം വിട്ടതെന്നും സന്യാസിനി പറഞ്ഞു.

  • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
  • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
  • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
  • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
  • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
  • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
  • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
  • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
  • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
  • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway