ചരമം

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി


എറണാകുളം: കെ.എസ്.ആര്‍.ടി. സിയുടെ കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്.


ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം.എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ തങ്കമ്മക്ക് ലഭിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്.


മാസം തോറും ലഭിച്ചിരുന്ന പതിനായിരം രൂപയില്‍ നിന്ന് വീട്ടു ചിലവിലേക്കും മകന്റെ ചികിത്സക്ക് പണം എടുത്തിരുന്നത്. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയതോടെ മകനെ ചികിത്സിക്കാന്‍ കഴിയാത്തത് തങ്കമ്മക്ക് കടുത്ത വിഷമം ഉണ്ടാക്കിയിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

  • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
  • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
  • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
  • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
  • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
  • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
  • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
  • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
  • കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway