നാട്ടുവാര്‍ത്തകള്‍

കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി കുടുംബ കോടതിയില്‍

ആ​ല​പ്പു​ഴ: കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എം.എല്‍.എ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വെള്ളിയാഴ്ച കൗണ്‍സിലിംഗ് നടത്തിയെങ്കിലും പരാജയപ്പെട്ടു.


പ​ത്തു​വ​ര്‍​ഷ​മാ​യി ഭര്‍ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണെ​ന്നും കുട്ടിയെ ഭര്‍​ത്താ​വ് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും മ​ദ്യ​പാ​നി​യു​മാ​ണെ​ന്നാ​ണ് പ്ര​തി​ഭ നല്‍​കി​യ ഹര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ മകനെ വിട്ടുനല്‍കി കൊണ്ട് വിവാഹമോചനം അനുവദിക്കണമെന്നുമാണ് എംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


തു​ട​ര്‍​ന്നു ഒ​രു​മി​ച്ചു പോ​കാ​മെ​ന്ന നിര്‍​ദേ​ശ​മാ​ണ് ഹ​രി മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ന്നാ​ല്‍ എം​എ​ല്‍​എ അ​തി​നു ത​യാ​റാ​യി​ല്ല. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടത്തും.


എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും, സിപിഎമ്മിലും സജീവ സാന്നിദ്ധ്യമാണ്. അഭിഭാഷകയുമായ പ്രതിഭ തകഴി പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് പ്രതിഭാ ഹരിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്.


സിപിഎമ്മിന്റെ വനിതാ എംഎല്‍എമാരില്‍ ഏറെ ശ്രദ്ധേയയായ പ്രതിഭാ ഹരി സോഷ്യല്‍ മീഡിയയിലും സജീവസാന്നിദ്ധ്യമാണ്. എന്നാല്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പേജിലെ പേരിലും ഇവര്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ അഡ്വക്കേറ്റ് യു പ്രതിഭ എംഎല്‍എ എന്നുമാത്രമാണ് ഫേസ്ബുക്ക് പേജിലെ പേര്.


കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെതിരെയായിരുന്നു പ്രതിഭാ ഹരി മത്സരത്തിനിറങ്ങിയത്. എം ലിജുവിനോടും, കായംകുളം മേഖലയില്‍ സ്വാധീനമുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഷാജി എം പണിക്കരോടും കടുത്ത മത്സരം കാഴ്ചവെച്ചായിരുന്നു പ്രതിഭാ ഹരി ജയിച്ചുകയറിയത്. 11857 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രതിഭയുടെ വിജയം.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway