സിനിമ

അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്


കണ്ണൂരിലെ അക്രമരാഷ്ട്രീയം പ്രമേയമാക്കിയ, മികച്ച അഭിപ്രായം നേടിയ ഈട സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം തുടങ്ങിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ കേന്ദ്രങ്ങളാണ് ചിത്രത്തിനെതിരെ രംഗത്തുള്ളത്. ചിത്രം സംഘപരിവാര്‍ രാഷ്ട്രീയത്തോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന വിമര്‍ശനമാണ് ഇടതുചേരി ഉന്നയിക്കുന്നത്.

ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി പാര്‍ട്ടി പത്രത്തിന്റെ ഓണ്‍ലൈനില്‍ ലേഖനം വന്നിരുന്നു. പിന്നീടാണ് നിലപാടുമാറ്റമുണ്ടായത്. ചിത്രം കണ്ട കെകെ രമ ചിത്രത്തെ പ്രകീര്‍ത്തിച്ചിരുന്നു.

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഈട പോലുള്ള ചിത്രങ്ങള്‍ക്കെതിരെ അതേ സംഘടന തന്നെ അപ്രഖ്യാപിത വിലക്കുമായി എത്തിയത് ചര്‍ച്ചയായിട്ടുണ്ട്.

അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനെതിരെയും ഇടതുപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway