നാട്ടുവാര്‍ത്തകള്‍

മലയാളികളടക്കം ഏഴുപേരുമായിപ്പോയ ഒഎന്‍ജിസി ഹോലിക്കോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു


മുംബൈ: മലയാളികളടക്കം ഏഴുപേരുമായിപ്പോയ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒഎന്‍ജിസി) ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്നുവീണു. അഞ്ച് ഒന്‍എന്‍ജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ജുഹുവില്‍ നിന്ന് രാവിലെ 10.20 പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ദഹാനുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നുവീണത്. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേര്‍ മലയാളികളാണെന്ന് സൂചനയുണ്ട്. ഒ.എന്‍.ജി.സി ഡെപ്യൂട്ടി മാനേജര്‍മാരായ വി.കെ ബാബു, ജോസ് ആന്റണി, പി.എന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. കോതമംഗലം പെരുമ്പിള്ളിച്ചിറ സ്വദേശിയാണ് ജോസ് ആന്റണി.തകര്‍ന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. 10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എഎസ് 365 എന്‍3 ഹെലികോപ്റ്റര്‍ എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്നല്‍ നിലച്ചു.

 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • സുപ്രിം കോടതിയിലെ പ്രതിസന്ധി; വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് കണ്ടു, മഞ്ഞുരുകിയില്ല
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway