സിനിമ

ആട് 2 വിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞു ജയസൂര്യ

ഹിറ്റായി തിയറ്ററുകളില്‍ ഓടുന്ന ആട്2 ഷൂട്ടിങ്ങിനായി വാഗമണ്ണിലേക്ക് പോകും വഴി താന്‍ പൃഥ്വിരാജിനെ 'കൊല്ലാന്‍ 'പോയ കഥ പറഞ്ഞ് ജയസൂര്യ. ഒരു വനിത മാഗസിന് അഭിമുഖത്തിലാണ് ഈ കൗതുകകരമായ സംഭവത്തെ പറ്റി ജയസൂര്യ പറയുന്നത്. ഒരു തമാശ ഒപ്പിച്ചു കളി കാര്യമായ സംഭവമാണിതെന്നും താരം പറയുന്നു.


ആട്2 ഷൂട്ടിങ്ങിനായി വാഗമണ്ണിലേക്ക് പോകും വഴി. വണ്ടി ഇടയ്ക്കു നിര്‍ത്തിയപ്പോള്‍ അവിടെ കണ്ട ഒരു കുട്ടിയെ വിരട്ടാനായി താമശയ്ക്ക് പറഞ്ഞു പൃഥ്വിരാജിനെ കൊല്ലാന്‍ പോകുകയാണ് എന്ന്. അവന്‍ ആകെ പേടിച്ചു പോയി. അവന്‍റെ ആകാംക്ഷ കൂട്ടാനായി പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.


അവസാനം പഞ്ച് കൂട്ടി എന്താ പൃഥ്വിരാജിനെ കൊല്ലണോ എന്ന ഒരൊറ്റ ചോദ്യം. വേണ്ട എന്നവന്‍ പറഞ്ഞു. ശരി നീ പറഞ്ഞത് കൊണ്ട് കൊല്ലുന്നില്ല എന്നിത്തിരി കനത്തില്‍ പറഞ്ഞു. അവിടെ നിന്ന് പൊന്നു. പിന്നില്‍ പേടിച്ചു നില്‍ക്കുന്ന പയ്യനെ കാണാമായിരുന്നു. ആ സംഭവം ഒരു തമാശ ആയി അവിടെ തീര്‍ന്നു എന്ന് കരുതിയപ്പോളാണ് ഞെട്ടിക്കുന്ന മറ്റൊരു സംഭവമുണ്ടായത്.


അവിടെ നിന്നും കുറെ കിലോമീറ്ററുകള്‍ക്കപ്പുറം ആണ് ഷൂട്ട്. ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ലൊക്കേഷനിലേക്ക് ഒരു സംഘം വന്നു. വണ്ടിയില്‍ പന്ത്രണ്ടു പേരടങ്ങിയ അപരിചിതരായ ആള്‍ക്കാരുടെ സംഘമാണ് വന്നത്. കൂടെ ആ പയ്യനുമുണ്ട്. ഞാന്‍ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ വന്നതാണ്. അവന്‍ കുറെ നാട്ടുകാരോട് പറഞ്ഞു. അവരൊക്കെ ഓടി വരികയായിരുന്നു. അപ്പോളാണ് സംഭവം കൈവിട്ടെന്നു മനസിലായത്. ഉടന്‍ തന്നെ താന്‍ പൃഥ്വിയെ വിളിച്ചു കാര്യം പറഞ്ഞെന്നും ജയസൂര്യ പറഞ്ഞു.

 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 • യുവനടന്‍ സിദ്ധു ആര്‍ പിള്ള ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍
 • അമലാ പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി
 • അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്
 • അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'ഈട'യ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്
 • ലാല്‍-മമ്മൂക്ക ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയ പഠനം പൂര്‍ണമാകൂ: നമിത
 • മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗികതാല്‍പര്യം ഉള്ളവര്‍ ; വഴങ്ങാത്തവരെ ഒഴിവാക്കും -സജിതാ മഠത്തില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway