സിനിമ

അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ സിനിമയില്‍ കാണും: ദിലീപിന്റെ പുതിയ പോസ്റ്റ്


ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കമ്മാര സംഭവത്തിന്റെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപ് സോഷ്യല്‍ മീഡിയയിലെത്തിയത്. ഇപ്പോഴിതാ കമ്മാരസംഭവത്തിന്റെ മറ്റൊരു പോസ്റ്ററുമായി ദിലീപ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. തമിഴ് താരം സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് ദിലീപ് ഇതിലൂടെ പങ്കുവച്ചത്. സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ആരാധകരെ അറിയിച്ചത്.


'കമ്മാര സംഭവത്തിലെ അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആണ് ഈ പോസ്റ്ററിലെ താരം. ബോയ്‌സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്ത മുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷേ അവയെ എല്ലാം നിഷ്പ്രഭമാക്കുന്ന ഒരു വേഷമാണ് കമ്മാര സംഭവത്തിലേത്. എന്റെ വളരെ അടുത്ത സുഹൃത്തായി തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ വെള്ളിത്തിരയില്‍ കാണാം, എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശംസകളോടെ ദിലീപ്'- എന്നാണ് താരം കുറിച്ചത്.


ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. നമിത പ്രമോദ് ആണ് നായിക. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളീഗോപിയാണ്.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway