വിദേശം

വീടിനുള്ളില്‍ മാതാപിതാക്കള്‍ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട 13 മക്കളെ പോലീസ് രക്ഷപ്പെടുത്തി, ഞെട്ടിത്തരിച്ചു പ്രദേശവാസികള്‍

ലോസ് ഏഞ്ചല്‍സ് : കാലിഫോര്‍ണിയയിലെ വീട്ടില്‍ 13 മക്കളെ വര്‍ഷങ്ങളോളം മാതാപിതാക്കള്‍ ചങ്ങലയ്ക്കിട്ടു. മനസാക്ഷിയെ ഞെട്ടിക്കുന്ന വിധമാണ് വൃത്തിഹീനമായ മുറിക്കുള്ളില്‍ രണ്ട് വയസ്സ് മുതല്‍ 29 വയസ്സ് വരെയുള്ള മക്കള്‍ നരകയാതന അനുഭവിച്ചത്‌. പോലീസ് എത്തിയപ്പോള്‍ ഇവരൊക്കെ എല്ലും തോലുമായിരുന്നു.


കൂട്ടത്തില്‍ ഒരു കൗമാരക്കാരി വീട്ടില്‍ നിന്നും രക്ഷപ്പെട്ടതോടെയാണ് സഹോദരങ്ങളുടെ ദുരവസ്ഥ പുറത്തറിയുന്നത്. വീട്ടില്‍ നിന്നും എടുത്ത മൊബൈല്‍ ഉപയോഗിച്ച് 17കാരി സംഭവങ്ങള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു, വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയുടെ 12 സഹോദരങ്ങളെയും മോചിപ്പിച്ച പോലീസ് മാതാപിതാക്കളായ ഡേവിഡ് അലന്‍ ടര്‍ഫിന്‍, 57, ഭാര്യ ലൂസി അന്നാ ടര്‍ഫിന്‍, 49, എന്നിവരെ അറസ്റ്റ് ചെയ്തു.


സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു.
സഹോദരി നല്‍കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം.


ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നും രക്ഷപ്പെട്ട കൗമാരക്കാരി പോലീസില്‍ വിവരം അറിയിച്ചത്. കുട്ടികളെ മോചിപ്പിച്ച പോലീസ് മാതാപിതാക്കള്‍ക്കെതിരെ പീഡനത്തിനും, കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തിയതിനും കേസെടുത്തു. വീടിന് അകത്ത് നടക്കുന്ന ക്രൂരതകളെക്കുറിച്ച് മനസ്സിലാക്കിയ അയല്‍ക്കാര്‍ അമ്പരപ്പിലാണ്. വീട്ടില്‍ കുട്ടികള്‍ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. അധിക സമയവും പുറത്തുവരില്ല, വരുന്നതാകട്ടെ രാത്രി മാത്രവും.


ആറ് മക്കള്‍ക്ക് വീട്ടില്‍ തന്നെ വിദ്യാഭ്യാസം നല്‍കുന്നതായാണ് സ്റ്റേറ്റ് റെക്കോര്‍ഡ്‌സിലുള്ള വിവരം. മക്കളില്‍ ആറ് പേര്‍ മുതിര്‍ന്നവരും, ഏഴ് പേര്‍ കുട്ടികളുമാണ്. കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എല്ലാവരെയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോഷകാഹാരക്കുറവ് മൂലം ഇവരുടെ ആരോഗ്യം തീരെ ക്ഷയിച്ചിരുന്നു. അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് ജാമ്യത്തിന് 9 മില്ല്യണ്‍ ഡോളര്‍ കെട്ടിവെയ്ക്കണം. ഇവരുടെ ഫേസ്ബുക്ക് പേജില്‍ കുട്ടികള്‍ ഒരുമിച്ച് യാത്ര പോയതിന്റെയും വിവാഹം നടന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 10 കുറ്റങ്ങളാണ് കുട്ടികളെ പൂട്ടിയിട്ട ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, പ്രായപൂര്‍ത്തിയായ മക്കളെ ചികിത്സയ്ക്ക് ശേഷം പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.എത്രനാളായി കുട്ടികളെ ഇത്തരത്തില്‍ താമസിപ്പിക്കന്നതെന്നത് സംബന്ധിച്ച് പോലീസ് മനസ്സിലാക്കി വരുന്നതേയുള്ളൂ. ഈ തടങ്കല്‍ വാസം എന്തിനാണെന്നും വ്യക്തമായിട്ടില്ല.

ഡേവിഡ് അലന്‍ ടര്‍ഫിന്റെ രക്ഷിതാക്കളായ ജെയിംസ് ടര്‍ഫിനും ബെറ്റി ടര്‍ഫിനും മകനും മരുമകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഇവര്‍ അറിയിച്ചു.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway