യു.കെ.വാര്‍ത്തകള്‍

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്ന ലോകത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായി ഐസ്‌ലാന്റ്; ഇനി എല്ലാം പേപ്പര്‍

ലണ്ടന്‍ : യുകെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ഐസ്‌ലാന്റ് ലോകത്തു ആദ്യമായി പ്ലാസ്റ്റിക് രഹിത റീട്ടെയിലര്‍ ആവുന്നു. കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും പ്ലാസ്റ്റിക് രഹിതമായിരിക്കും. പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാനാണ് ഐസ്‌ലാന്റ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. കമ്പനിയുടെ 1400 ഉല്‍പ്പന്നങ്ങളുടെ പാക്കിങ്ങും 900 സ്റ്റോറുകളും അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണ്ണമായി പ്ലാസ്റ്റിക് മുക്തമായിരിക്കും.

പേപ്പര്‍ , പള്‍പ്പ് ട്രീകളും പാക്കറ്റുകളും ആയിരിക്കും പകരം. ഇവ വീണ്ടും സംസ്കരിച്ചു ഉപയോഗിക്കാവുന്നതായിരിക്കും. 2023 ഓടെ ഐസ്‌ലാന്റ് സൂപ്പര്‍മാര്‍ക്കറ്റ് മൊത്തത്തില്‍ പ്ലാസ്റ്റിക് വിമുക്തമായിരിക്കും. മറ്റു സൂപ്പര്‍മാര്‍ക്കറ്റ് കളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാന്‍ ഇതോടെ നിബന്ധിതമായിരിക്കുകയാണ്. ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ വയ്ക്കുന്നത് ആരോഗ്യത്തിനു ഭീഷണിയാണ്. മാത്രമല്ല, പ്ലാസ്റ്റിക് കവറുകള്‍ വലിയ പരിസ്ഥി മലിനീകരണവും ആണ്.


കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് നിരോധനത്തിന് പ്രധാനമന്ത്രി തെരേസാ മേ 25 വര്‍ഷത്തെ ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, രാജ്യത്തു ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കപ്പുകള്‍ക്കും ഗ്ലാസുകള്‍ക്കും കടുത്ത നിയന്ത്രണം വരുകയാണ്. ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യാനുള്ള പദ്ധതിയാണ് അധികൃതര്‍ക്കു മുന്നിലുള്ളത്. പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.28 യൂറോ (ഏകദേശം 22 രൂപ) നികുതി ഈടാക്കാനാണ് പദ്ധതി.


ഇത്തരം കപ്പുകളുടെ ഉപയോഗം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഇത്തരം നടപടി. പുനരുത്പാദനപദ്ധതികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും. 2023-ഓടെ എല്ലാ ഗ്ലാസുകളും പുനരുപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനത്തിലേക്ക് കടക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ബ്രിട്ടനില്‍ വര്‍ഷംതോറും രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. അതേസമയം ഇതില്‍ പുനരുപയോഗിക്കുന്നത് വെറും 400-ല്‍ ഒന്നുമാത്രവും.

സ്വന്തമായി കപ്പ് കൊണ്ടുവരുന്നവര്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതികള്‍ ഇതിനോടകം കോഫിഷോപ്പുകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ നല്‍കിയിട്ടും ഡിസ്‌പോസിബിള്‍ ഗ്ലാസുകളുടെ ഉപയോഗം കൂടുന്നതായാണ് കണ്ടെത്തല്‍ .

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway