നാട്ടുവാര്‍ത്തകള്‍

ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു


ഹൈദരാബാദ്: ബോര്‍ഡിങ് പാസ് എടുത്ത 14 യാത്രക്കാരെ കാഴ്ചക്കാരാക്കി വിമാനം നേരത്തെ പറന്നുയര്‍ന്നു. ഗോവയില്‍ നിന്നും ഹൈദരാബാദിലേക്ക് യാത്രയായ ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരെ കബളിപ്പിച്ചത്. പുറപ്പെടേണ്ട സമയത്തിന് 25 മിനിട്ട് മുന്‍പേ വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ വിവരം യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് പരാതികളും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, നേരത്തെ പുറപ്പെടുന്നത് സംബന്ധിച്ച് നിരവധി തവണ അറിയിപ്പുകള്‍ ഉയര്‍ന്നതായും തുടര്‍ന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് യാത്ര തിരിച്ചതെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് 6ഇ 259 ആണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കിയത്. നേരത്തെ പറഞ്ഞ സമയപ്രകാരം 10.50ന് പുറപ്പെടേണ്ട വിമാനം 25 മിനിട്ട് നേരത്തെ പുറപ്പെടുകയായിരുന്നു. ഇത് പ്രകാരം 12.05ന് ഹൈദരാബാദ് എത്തേണ്ട വിമാനം 11.40ന് എത്തുകയും ചെയ്തു.
തങ്ങളുടെ പിഴവ് ഇതിന് ഇല്ലെന്നും എങ്കിലും യാത്രക്കാര്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, ലഗേജ് വിമാനത്തില്‍ കയറ്റിയിട്ടും യാത്രക്കാരെ കയറ്റാത്തത സുരക്ഷാ പാളിച്ചയാണെന്നും വിമര്‍ശനമുണ്ട്. നേരത്തെ ഇന്‍ഡിഗോ ജോലിക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും ഇടവരുത്തിയിരുന്നു.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway