Don't Miss

'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍


കോട്ടയം: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് എന്‍സിപി ദേശിയ നേതാവ് മാണി സി കാപ്പന്‍ . അദേഹത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല. ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. എന്നാല്‍ മാണി സി കാപ്പന്റെ പ്രസ്താവന അപലപനീയമെന്നാണ് പാര്‍ട്ടി എം.എല്‍.എയായ എകെ ശശീന്ദ്രന്റെ നിലപാട്.



പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനത്തിനു വേണ്ടി എം.എല്‍എമാരെ ചാക്കിട്ട് പിടിക്കേണ്ട ആവശ്യമില്ലന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഗണേഷ് കുമാറിനെയും കോവൂര്‍ കുഞ്ഞുമോനെയും മന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ല. പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെയും മാണി സി കാപ്പന്‍ രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റിന്റെ പല തീരുമാനങ്ങളും എടുക്കുന്നതെന്നും കാപ്പന്‍ വിമര്‍ശിച്ചു.


എന്നാല്‍ എന്‍സിപിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന് പീതാംബര്‍ മാസ്റ്റര്‍ അറിയിച്ചു. ഇനി താന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടി മന്ത്രിയാകാന്‍ ഒരു എംഎല്‍എമാരെയും സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.

പരാമര്‍ശം വിവാദമായതോടെ ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി. കാപ്പന്‍ മാപ്പു പറഞ്ഞു. പരാമ‍ര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ഏകാധിപതിയാണെന്നു പറഞ്ഞിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു

  • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
  • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
  • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway