അസോസിയേഷന്‍

യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ

ഗര്‍ഷോം ടി.വി. - യുക്മ സ്റ്റാര്‍സിംഗര്‍ 3 ആദ്യ റൗണ്ടിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം വെള്ളിയാഴ്ച നടന്നു. ഇതോടെ മത്സരത്തിലെ എല്ലാ ഗായകരുടെയും ഓരോ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അഞ്ച് എപ്പിസോഡുകളിലായി പതിനഞ്ച് മത്സരാര്‍ത്ഥികള്‍ പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ സ്റ്റാര്‍സിംഗര്‍ 3 ചരിത്രം രചിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.നോര്‍ത്താംപ്ടണില്‍ നിന്നുള്ള ആനന്ദ് ജോണ്‍ , നോട്ടിംഗ്ഹാമില്‍ നിന്നുള്ള രചന കൃഷ്ണന്‍ , സ്ലവില്‍ നിന്നും എത്തിയ ജിജോ മത്തായി എന്നിവരാണ് ഇഷ്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡില്‍ പാടാനെത്തുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഒന്നിലും രണ്ടിലും മത്സരാര്‍ത്ഥികള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ പാടാന്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ , സ്റ്റാര്‍സിംഗര്‍ 3ല്‍ ആദ്യ റൗണ്ടില്‍ തന്നെ തെരഞ്ഞെടുത്തുകൊണ്ട് ഗായകര്‍ മത്സരത്തിന്റെ കാഠിന്യവും നിലവാരവും പ്രതിഫലിപ്പിക്കുന്നു.ശ്രീനിവാസന്റെ ഏറ്റവും ജനകീയയമായ ചിത്രങ്ങളില്‍ ഒന്നായ "വടക്കുനോക്കിയന്ത്ര"ത്തിലെ 'മായാമയൂരം പീലിനീര്‍ത്തിയോ" എന്ന് തുടങ്ങുന്ന സരള ഗംഭീരമായ ഗാനവുമായാണ് ആനന്ദ് ജോണ്‍ എത്തുന്നത്. കൈതപ്രം- ജോണ്‍സണ്‍ മാഷ് കൂട്ടുകെട്ടില്‍ വിരിഞ്ഞ മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്. ഇംഗ്ലണ്ടിലെ മിഡ്‌ലാന്‍ഡ്‌സിലുള്ള നോര്‍ത്താംപ്ടണ്‍ യുക്മ സ്റ്റാര്‍സിംഗര്‍ ചരിതത്തില്‍ പ്രാധാന്യമേറിയ ഒരു സ്ഥലനാമമാണ്. സീസണ്‍ 1 ലും സീസണ്‍ 2 ലും നോര്‍ത്താംപ്ടണില്‍ നിന്നും മൂന്ന് ഗായകര്‍ വീതം പങ്കെടുക്കുകയുണ്ടായി. സീസണ്‍ 2 ല്‍ മൂന്ന് ഗായകരും സെമിഫൈനലിലും രണ്ടുപേര്‍ ഗ്രാന്‍ഡ് ഫിനാലെയിലും എത്തിയിരുന്നു.


കെ എസ് ചിത്രക്ക് ദേശീയ അവാര്‍ഡ് വാങ്ങിക്കൊടുത്ത "വൈശാലി"യിലെ 'ഇന്ദുപ്ഷം ചൂടിനില്‍ക്കും രാത്രി' എന്ന ഗാനമാണ് നോട്ടിംഗ്ഹാമില്‍ നിന്നുള്ള രചനാ കൃഷ്ണന്‍ ആലപിക്കുന്നത്. ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ ബോംബെ രവി ചിട്ടപ്പെടുത്തിയ മനോഹരമായ ഈ ഗാനം രചനയുടെ കയ്യില്‍ സുരക്ഷിതമാകുന്നു.


ഇഷ്ടഗാന റൗണ്ടിലെ അവസാന ഗാനവുമായെത്തുന്നത് ജിജോ മത്തായിയാണ്. "ചെങ്കോല്‍ " എന്ന ചിത്രത്തിലെ 'മധുരം ജീവാമൃത ബിന്ദു' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജിജോ സ്റ്റാര്‍സിംഗര്‍ 3 യില്‍ തന്റെ ഭാഗ്യപരീക്ഷണം നടത്തുന്നത്. കൈതപ്രം- ജോണ്‍സണ്‍മാഷ് കൂട്ടുകെട്ടില്‍ പിറന്ന അതീവ ഹൃദ്യമായ മറ്റൊരുഗാനം.

ഈ എപ്പിസോഡോടുകൂടി സ്റ്റാര്‍സിംഗര്‍ 3 യുടെ ആദ്യ സ്റ്റേജിലെ ആദ്യറൗണ്ടായ ഇഷ്ടഗാന റൗണ്ട് സമാപിക്കുകയാണ്. പുതിയൊരു റൗണ്ടുമായി അടുത്ത ആഴ്ച ഗായകര്‍ തിരികെയെത്തുന്നതാണ്.

ഇഷ്ട്ടഗാന റൗണ്ടിലെ അവസാന എപ്പിസോഡ് കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക.

https://www.youtube.com/watch?v=XR3wrspkhjk&feature=youtu.be

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway