സ്പിരിച്വല്‍

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചുഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 നു ശനിയാഴ്ച മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അമ്പലത്തില്‍ വച്ച് അത്യാഘോഷപൂര്‍വ്വം കൊണ്ടാടി.

ഇരുനൂറ്റി അന്‍പതില്‍ അധികം ഭക്തജനങ്ങള്‍ പങ്കെടുത്ത അയ്യപ്പപൂജ, ചെണ്ടമേളത്തിന്റെയും, ഗജവീരന്‍ മണികണ്ഠന്റെയും അകമ്പടിയോടെ കൊടിയേറ്റത്തോടുകൂടി തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രഗത്ഭരായ ഓര്‍ക്കസ്ട്ര ടീമിനോട് കൂടി ആരംഭിച്ച ഭജന, ഭക്ത ജനങ്ങളെ ഭക്‌തി സാന്ദ്രതയില്‍ അലിയിച്ചു. പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍ , സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ലെ, സന്ദീപ്
പോപ്റ്റ്കര്‍ തുടങ്ങിയവര്‍ തബലയിലും, തുളസി ഹരിദാസ് ഹാര്‍മോണിയം, കലേഷ് ഭാസ്‌കരന്‍ , തുളസി ഹരിദാസ് എന്നിവര്‍ ഭജനക്ക് നേതൃത്വം കൊടത്തു.


പൂജാരി പ്രസാദ് ഭട്ട് പൂജാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. അയ്യപ്പസ്വാമിയുടെ വിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ, പുഷ്‌പാഞ്ജലിയും അര്‍ച്ചനയും, പടിപൂജ എന്നിങ്ങനെ ആയിരുന്നു പൂജാക്രമങ്ങള്‍ . കലിയുഗ വരദനെ ഹരിവരാസനം പാടി ഉറക്കിയത്തോടെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തിന് കൊടിയിറങ്ങി.


നാട്ടിലെ ഒരു അമ്പലത്തില്‍ ഉത്സവം കഴിഞ്ഞു മടങ്ങുന്ന സംതൃപ്തിയോടെ മഹാപ്രസാദവും കഴിഞ്ഞു ഭക്തജനങ്ങള്‍ മടങ്ങി. അയ്യപ്പപൂജയില്‍ സംബന്ധിച്ച എല്ലാ ഭക്തജനങ്ങളോടും ജി.എം.എം.എച്ച് സി യുടെ ഹൃദയം നിറഞ്ഞ നന്ദി പ്രസിഡന്റ് ഗോപകുമാര്‍ അറിയിച്ചു.

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway