നാട്ടുവാര്‍ത്തകള്‍

ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം


കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട് സംബന്ധിച്ച് വിലയിരുത്തലുമായി അതിരൂപതാ മുഖപത്രം. വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടതെന്നും തെറ്റു പറ്റിയാല്‍ തിരുത്തുന്ന നടപടയാണ് വേണ്ടതെന്നും സത്യദീപത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.

ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ തെറ്റുകള്‍ തിരുത്താന്‍ കാണിക്കുന്ന സൗമനസ്യം ജൂബിലി ആഘോഷങ്ങള്‍ക്കുള്ള സമ്മാനമാണ്. തെറ്റ് ഏറ്റുപറയുക എന്നത് സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രശ്‌നപരിഹാരത്തിന് അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചത് അഭിന്ദനാര്‍ഹമാണെന്നും ഇവര്‍ ഭൂമി ഇടപാടിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് കരുതുന്നതായും ലേഖനത്തില്‍ പറയുന്നു.

വസ്തുതകള്‍ എന്തായിരുന്നാലും അവ മൂടിവയ്ക്കപ്പെടേണ്ടവയല്ല. അത് തുറന്നു പറയേണ്ടവയും തിരുത്തേണ്ടതുമാണ്. മെത്രാന്‍ സമിതി കാര്യങ്ങള്‍ വേണ്ടവിധം പഠിക്കാന്‍ തയ്യാറാകുമെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാത്ത തരത്തിലുള്ള നടപടികള്‍ എടുക്കമെന്നുമാണ് കരുതുന്നതെന്നും സത്യദീപത്തിലെ ലേഖനത്തില്‍ പറയുന്നു.


സത്യദീപത്തിന്റെ മുന്‍ ലക്കത്തില്‍ ഭൂമിയിടപാട് സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂമിയിടപാടു സംബന്ധിച്ച വീഴ്ചകള്‍ തിരുത്തണമെന്ന ഉറച്ച നിലപാടായിരുന്നു അന്ന് മുഖപത്രം സ്വീകരിച്ചിരുന്നത്. എണറാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മാനേജിങ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ടാണ്.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway