യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ നാലിലൊന്ന് നഴ്‌സുമാരും അമിതവണ്ണക്കാര്‍ ; പരിഹരിക്കാന്‍ നിര്‍ദ്ദേശം


ലണ്ടന്‍ : അമിത ജോലിഭാരം മൂലം അമിതവണ്ണത്തിനു ഇരകളാക്കപ്പെടുകയാണ് നഴ്‌സുമാര്‍ . നൈറ്റ് ഷിഫ്റ്റും ശരിയായ ആഹാരം കഴിക്കാതെ സ്‌നാക്കിംഗിലേക്ക് തിരിയുന്നതും നഴ്‌സുമാരുടെ തടി കൂട്ടുകയാണ്. രോഗികള്‍ക്ക് ആരോഗ്യപരമായ ജീവിതശൈലിയെക്കുറിച്ച് ക്ലാസൊക്കെ എടുക്കുന്ന നഴ്‌സുമാര്‍ പലരും അമിതവണ്ണമുള്ളവരാണെന്നതാണ് വിരോധാഭാസം. അതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ വേണ്ടത് ചെയ്യുക എന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.


രാജ്യത്തെ നാല് ചീഫ് നഴ്‌സിംഗ് ഓഫീസര്‍മാരില്‍ ഒരാളായിരുന്ന ഫിയോണ മക്ക്വീനും പൊണ്ണത്തടി മൂലം വിഷമിച്ചിരുന്ന. അമിതവണ്ണമുള്ളവരുടെ പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ ചുമതലയുള്ളവരായിരുന്നു ഇവര്‍ . അങ്ങനെയുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു അമിതഭാരം മൂലം നാണക്കേട് അനുഭവിക്കേണ്ടിവന്നു ഫിയോണക്ക്. ഒരു നഴ്‌സെന്ന നിലയില്‍ താന്‍ മറ്റുള്ളവര്‍ക്ക് മോശം സന്ദേശമാകുന്നു എന്ന് മനസിലാക്കിയ ഫിയോണ തന്റെ തടി അത്ഭുതകരമായി കുറയ്ക്കുക തന്നെ ചെയ്തു. എലി ബ്ലാക്ക്‌ഹേഴ്‌സ്റ്റും, ലോറ ഹൊവെല്ലും സമാനമായ രീതിയില്‍ തങ്ങളുടെ പൊണ്ണത്തടി കുറച്ചു. ഭക്ഷണത്തില്‍ സ്‌നാക്ക് ഒഴിവാക്കാനും മധുരം ഇല്ലാതാക്കാനും വ്യായാമത്തിനും സമയം കണ്ടെത്തി.


എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ അമിതവണ്ണം ഒരു പ്രശ്നമാണ്. ഇംഗ്ലണ്ടിലെ നഴ്‌സുമാരില്‍ നാലില്‍ ഒരാള്‍ വീതം അമിതവണ്ണം ഉള്ളവരാണ്. ഡോക്ടര്‍മാര്‍ക്കും, ഡെന്റിസ്റ്റുകള്‍ക്കും പോലും ഇത്രയധികം അമിത വണ്ണമില്ല. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ഹോസ്പിറ്റല്‍ കാന്റീനില്‍ നിന്നും പഞ്ചസാര പിന്‍വലിക്കുക പോലുമുണ്ടായി. നഴ്‌സുമാരിലെ അമിതവണ്ണം കുറയ്ക്കാന്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആപ്പും പുറത്തിറക്കി. സ്‌കോട്ട്‌ലണ്ടിലെ നഴ്‌സുമാരില്‍ പത്തില്‍ ഏഴ് നഴ്‌സുമാര്‍ക്കും അമിതഭാരവും, പത്തില്‍ മൂന്ന് പേര്‍ അമിതവണ്ണവും ഉള്ളവരാണ്.


നഴ്‌സുമാരുടെ ജോലിസമയമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. നൈറ്റ് ഷിഫ്റ്റുകള്‍ ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുന്നു. കൂടാതെ ജോലിഭാരം വര്‍ദ്ധിക്കുന്നതിനൊപ്പം സമയത്തു ഭക്ഷണം കഴിക്കാന്‍ പറ്റാതെ സ്നാക്കുകളില്‍ അഭയം തേടും. ഇത് തടി കൂട്ടും. നടത്തം, യോഗ,പറ്റുമെങ്കില്‍ ജിമ്മിലും പോയി ഭാരം കുറയ്ക്കാം. അതുവഴി രോഗികള്‍ക്കു മുമ്പില്‍ നല്ലൊരു മാതൃകയാവാനും പറ്റും.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway