വിദേശം

മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ 36000 അടി ഉയരത്തില്‍ വിവാഹം


സാന്റിയാഗോ: വിവാഹം നടത്താനായി നിശ്ചയിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ തകര്‍ന്നുപോയത്തോടെ കത്തോലിക്കാ വിശ്വാസം അനുസരിച്ചു വിവാഹ ചടങ്ങു നടത്താന്‍ കഴിയാതെപോയ പങ്കാളികള്‍ക്ക് മുന്നില്‍ദൈവദൂതനായി ഫ്രാന്‍സീസ് മാര്‍പാപ്പ. പറക്കുന്ന വിമാനത്തില്‍ അതും 36000 അടി ഉയരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ വിവാഹിതനാവാനുള്ള അസുലഭ ഭാഗ്യം ആണ് ലാറ്റിനമേരിക്കന്‍ വിമാനക്കമ്പനിയായ ലറ്റാം എര്‍ലൈനിലെ ജീവനക്കാരാണ് ദമ്പതികള്‍ക്കു കൈവന്നത്.


വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുന്നുവെന്നതുപോലായി കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും ഈ വിവാഹം. 2010 ല്‍ കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും വിവാഹം നടന്നിരുന്നതാണെങ്കിലും ഇരുവര്‍ക്കും കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം നടത്താന്‍ സാധിച്ചിരുന്നില്ല. വിവാഹം നടത്താനായി നിശ്ചയിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ തകര്‍ന്നുപോയതായരുന്നു കാരണം. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന വിമാനത്തിലെ യാത്രക്കാരനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയതോടെ ആ ഭാഗ്യം ഇവരുടെ മുന്നിലെത്തി.

ചിലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. അദ്ദേഹത്തോടൊപ്പം ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കാര്‍ലസും പോളയും എത്തി. ഇരുവരും ദമ്പതികളാണെന്ന് മനസിലാക്കിയ മാര്‍പാപ്പ വിവാഹിതരാണോയെന്ന് ആരാഞ്ഞു. അപ്പോഴാണ് തങ്ങള്‍ക്ക് ഒരു പുരോഹിതന്റെ മുന്നില്‍ നിന്ന് മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിക്കാതെ പോയ സാഹചര്യം ഇവര്‍ വിശദീകരിച്ചത്. ഇതോടെ നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ വിവാഹം താന്‍ തന്നെ നടത്തിത്തരാമെന്ന് മാര്‍പാപ്പ പറയുകയായിരുന്നു. അതുകേട്ട പോളയ്ക്കും കാര്‍ലസിനും ആദ്യമത് വിശ്വസിക്കാനായില്ല. തുടര്‍ന്ന് വിമാനത്തിലെ അത്രയും യാത്രക്കാരെ സാക്ഷിയാക്കി ആകാശത്തുവെച്ച് മാര്‍പാപ്പ അവരുടെ വിവാഹം നടത്തിക്കൊടുത്തു.


മാര്‍പാപ്പയുടെ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ലാറ്റന്‍ വിമാനക്കമ്പനിയിലെ രണ്ടുപേര്‍ വിവാഹ പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടു. പിന്നാലെ ഫ്രാന്‍സിസ് എന്ന ലളിതമായ ഒപ്പ് നല്‍കി വിവാഹം നടന്നതായി മാര്‍പാപ്പ ഓദ്യോഗിക സാക്ഷ്യം നല്‍കി.


ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് മറ്റൊരു നഗരമായ ഇക്വിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു മാര്‍പാപ്പ. ഇക്വിക്ക് വിമാനത്താവളത്തില്‍ മാര്‍പാപ്പയെ കാത്ത് നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. മുന്നുദിവസത്തെ സന്ദര്‍ശമാണ് അദ്ദേഹത്തിന് ഇവിടെയുള്ളത്.

  • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
  • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
  • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
  • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
  • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
  • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
  • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
  • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
  • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
  • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway