അസോസിയേഷന്‍

എട്ടാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 3ന് ഡെര്‍ബിയില്‍


ഡെര്‍ബി ചലഞ്ചേഴ്‌സ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന എട്ടാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 3ന് ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ നടക്കും. ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് ഹരമായി മാറിയ സ്മാഷ് സീരീസ് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് സ്മാഷ് ടൂര്‍ണമെന്റുകള്‍ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍ .


യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാക്കും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 11മുതല്‍ വൈകുന്നേരം 7മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്കാണ് ഇന്റര്‍മീഡിയേറ്റ ക്യാറ്റഗറിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20ടീമുകള്‍ക്കാണ് അഡ്വാന്‍സ്ഡ് ക്യാറ്റഗറിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.ഒന്ന് മുതല്‍ നാല് സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ഡെര്‍ബി മേയര്‍ കൗണ്‍സിലോര്‍ ജോണ്‍ വിറ്റബിയും കൗണ്‍സിലോര്‍ ജോ നൈറ്റയും ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അഡ്വാന്‍സ്ഡ് ടീമിന് 500പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 250പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 125പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75പൗണ്ടും നല്‍കപ്പെടും.


ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഇന്റര്‍മീഡിയേറ്റ ടീമിന് 300പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 150പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50പൗണ്ടും സമ്മാനിക്കും.

30പൗണ്ടായിരിക്കും മെന്‍സ് കാറ്റഗറി ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ്. 40പൗണ്ടായിരിക്കും അഡ്വാന്‍സ്ഡ് കാറ്റഗറി ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ്.


രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ താഴെ കാണുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

www.derbychallengers.co.uk

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറില്‍ ബന്ധപെടുക.

മില്‍ട്ടണ്‍ അലോഷ്യസ്

ഡെര്‍ബി-07878510536


ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

derby etwall leisure centre,

hilton road,etwall, derby,

de65 6hz

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway