യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പെട്രോള്‍ ,ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഉയരത്തില്‍


ലണ്ടന്‍ : നാട്ടിലെപ്പോലെ യുകെയിലും പെട്രോള്‍ ,ഡീസല്‍ വില കുതിയ്ക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴെന്നു ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നു. ലിറ്ററിന് 121.7 പെന്‍സ് ആണ് പെട്രോളിന്റെ പുതിയ വില. സൂപ്പര്‍മാര്‍ക്കറ്റ്, നോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് പെട്രോള്‍ വിലകളില്‍ 5.5 പെന്‍സിന്റെ വ്യത്യാസം നവംബറില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോള്‍ 3.5 പെന്‍സ് ആയി കുറഞ്ഞിട്ടുണ്ട്.


പോര്‍ട്ട്‌സ്മൗത്ത് മുതല്‍ ലണ്ടന്‍ വരെ എ3 പരിസരങ്ങളിലുള്ള സെയിന്‍സ്ബറി ഔട്ട്‌ലെറ്റുകളില്‍ 118.9 പെന്‍സ് മുതല്‍ 123.9 പെന്‍സ് വരെയുള്ള നിരക്കുകളാണ് പെട്രോളിന് ഈടാക്കുന്നത്. നോട്ടിംഗ്ഹാംഷയറിലെ മാന്‍സ്ഫീല്‍ഡില്‍ 119.9 പെന്‍സ് ഈടാക്കുന്ന ടെസ്‌കോ, സമീപ പ്രദേശമായ ഒള്ളേര്‍ട്ടണില്‍ 121.9 പെന്‍സ് ഈടാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ഇന്ധനവില ബിപി, ഷെല്‍ പോലെയുള്ള കമ്പനികളേക്കാള്‍ കുറവാണെങ്കിലും പ്രദേശങ്ങള്‍ക്കനുസരിച്ച് ഈ വിലയിലും മാറ്റമുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


പെട്രോള്‍ പ്രൈസ് ആപ്പുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഇന്ധനം നിറക്കാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് നിര്‍ദേശം നല്‍കുന്നു.


ഡിസംബറില്‍ വില വര്‍ദ്ധിച്ചതിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മത്സരം മൂലം വിലയില്‍ കാര്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ മത്സരവും ഫലം ചെയ്തില്ല എന്നതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധന സൂചിപ്പിക്കുന്നത്.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway