യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റ് കുടിച്ചു ലക്കുകെട്ടു; ടേക്ക് ഓഫിന് മുമ്പ് അറസ്റ്റ്, യാത്രക്കാര്‍ രക്ഷപ്പെട്ടുലണ്ടന്‍ : ആ മൂന്നൂറു യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ 300 യാത്രക്കാരുമായി പറന്നുയരേണ്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ പൈലറ്റ് എത്തിയത് കുടിച്ചു ലക്കുകെട്ട്‌. പൈലറ്റ് പൂസാണെന്ന് മനസ്സിലാക്കിയ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ക്യാബിന്‍ ക്രൂ 999-ല്‍ വിളിച്ചു വിവരം പറഞ്ഞതോടെ ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുമ്പ് പൈലറ്റിനെ സായുധ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


മൗറീഷ്യസിലേക്കുള്ള ബോയിംഗ് 777 ഫ്‌ളൈറ്റ് 2063-യിലായിരുന്നു നാടകീയ സംഭവങ്ങള്‍. 11 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് മൗറീഷ്യസിലേക്കുള്ളത്. ഈ വിമാനം പറത്താനാണ് പൈലറ്റ് അടിച്ച് ഫിറ്റായി എത്തിയത്. മണം അടിച്ചതോടെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ 999-ല്‍ വിളിച്ച് വിവരം പറയുകയായിരുന്നു. പാഞ്ഞെത്തിയ സായുധ പോലീസ് വിമാനത്തിന്റെ കോക്പിറ്റില്‍ കടന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു.


ഫസ്റ്റ് ഓഫീസറാണ് മദ്യപാനത്തിന് പിടിയിലായത്. ഇതോടെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്നും രാത്രി 8.20ന് പുറപ്പെടേണ്ട വിമാനം 10.56 നാണു തിരിച്ചത്. പകരം പൈലറ്റിനെ കണ്ടെത്തിയാണ് വിമാനം പറന്നുയര്‍ന്നത്. വെളുപ്പിന് വിമാനം മൗറീഷ്യസില്‍ എത്തി. പ്രശ്‌നം ഗുരുതരമായി തന്നെയാണ് കാണുന്നതെന്ന് വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി. പോലീസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. സസെക്‌സ് പോലീസാണ് കേസില്‍ ഇടപെട്ടത്. വെസ്റ്റ് ലണ്ടനിലെ ഹാര്‍മണ്ട്‌സ്‌വര്‍ത്തില്‍ നിന്നുള്ള 49-കാരനായ പൈലറ്റ് ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway