വിദേശം

അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിന് ചെലവുകാശില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധി


വാഷിംഗ്ടണ്‍ : ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ധന ബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ . നിര്‍ണായക വിഷയങ്ങളില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ഭിന്നതയ്ക്കിടെയാണ് ബജറ്റ് വോട്ടിന് കൊണ്ടുവന്നത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയ്ക്കുള്ളില്‍ പാസാകേണ്ടിയിരുന്ന ബജറ്റ് പാസാക്കാന്‍ അവസാന നിമിഷം വരെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലം കാണാതെ പോകുകയായിരുന്നു.

ബജറ്റ് പാസാക്കാന്‍ കഴിയാതെ പോയതോടെ ട്രഷറിയില്‍ നിന്നുള്ള ധനവിനിയോഗം പൂര്‍ണ്ണമായും മുടങ്ങും. പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പല സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തന ചെലവിനുള്ള ബജറ്റ് ബില്‍ ആണ് പാസാക്കാന്‍ കഴിയാതെ പോയത്. ബില്‍ പാസാക്കുന്നതിന് ആവശ്യമായ 60 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. 51 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വ്യാഴാഴ്ച രാത്രി വരെ നീണ്ട ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പില്‍ ബില്‍ 197നെതിരെ 230 വോട്ടിന് പാസാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സെനറ്റില്‍ എത്തിയത്. ട്രഷറി പൂട്ടിയാലും അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനം തുടരും. ദേശീയ സുരാക്ഷ, പോസ്റ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ആരോഗ്യമേഖല, ദുരന്ത നിവാരണം, ജയില്‍, നികുതി, വൈദ്യുതി ഉത്പാദനം എന്നിവയുടെ പ്രവര്‍ത്തനം തുടരാന്‍ കഴിയും. എന്നാല്‍ ദേശീയ പാര്‍ക്കുകളും സ്മാരകങ്ങളും അടച്ചുപൂട്ടും.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അമേരിക്ക സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. 2013ലും 16 ദിവസത്തേക്ക് ഖജനാവ് അടച്ചിട്ടിരുന്നു. ഒരു മാസത്തേക്ക് പ്രതിസന്ധി വന്നാലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് നടത്തുന്ന നിര്‍ണായക ചര്‍ച്ചകളിലുടെ എതിര്‍പ്പുള്ള അംഗങ്ങളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway