വിദേശം

ടെക്‌സാസില്‍ 'ഷെറിന്‍ ലോ' വരുന്നു


ഹൂസ്റ്റണ്‍ : മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ടെക്‌സാസില്‍ ദാരുണമായി മരിച്ച സംഭവം പുതിയ നിയമനിര്‍മ്മാണത്തിനും വഴിയൊരുക്കുന്നു. കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോവുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ടെക്‌സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമെന്ന് ഡബ്‌ള്യുഎഫ്എഎ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്ന്‌ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. അമേരിക്കയിലെ മറ്റിടങ്ങളില്‍ സമാനമായ നിയമമുണ്ടെങ്കിലും ടെക്‌സാസില്‍ ഇങ്ങനെയൊന്ന്‌ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല.
കുട്ടിക്ക് തനിച്ചിരിക്കാനുള്ള പക്വത വന്നെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയാല്‍ തനിച്ചാക്കി പോവാമെന്നാണ് നിലവിലെ അവസ്ഥ. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പോലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. ഷെറിന്‍ ലോ എന്ന പേരിലാവും നിയമം വരികയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 22നാണ് കാണാതായി രണ്ടാഴ്ച്ചയ്ക്ക് ശേഷം ഷെറിനെ മരിച്ചനിലയില്‍ വീടിനടുത്തുള്ള ഓവ്ചാലില്‍ നിന്ന് കണ്ടെത്തിയത്. പാല് കുടിക്കാത്തതിന് കുട്ടിയെ രാത്രി വീടിന് പുറത്തുനിര്‍ത്തിയെന്നും അല്‍പസമയത്തിനകം കാണാതായി എന്നുമായിരുന്നു മാതാപിതാക്കളുടെ ആദ്യ മൊഴി. കുട്ടിയെ പാല്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ കയ്യബദ്ധം പറ്റി മരണം സംഭവിച്ചതാണെന്ന് പിന്നീട് അച്ഛന്‍ വെസ്ലി മാത്യൂസ് മൊഴിമാറ്റി പറഞ്ഞു. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയിരുന്നതായും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇരുവരും ജയിലിലാണ്. വെസ്ലിക്കെതിരെ ഗുരുതര വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway