വിദേശം

വെസ്ലിയും സിനിയും സ്വന്തം കുഞ്ഞിനായുള്ള പോരാട്ടം ഉപേക്ഷിച്ചു

ഹൂസ്റ്റണ്‍ : ടെക്‌സാസില്‍ ദത്തുപുത്രിയായിരുന്ന മൂന്നുവയസുള്ള ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണത്തോടെ സ്വന്തം മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെട്ട മലയാളി ദമ്പതികളായ വെസ്‌ലിയും സിനി മാത്യൂസും മകള്‍ക്കു വേണ്ടിയുള്ള നിയമ പോരാട്ടം ഉപേക്ഷിക്കുന്നു. മകളുടെ സംരക്ഷണത്തിനും മാതാപിതാക്കളുടെ അവകാശവും ചോദ്യം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇവര്‍ പിന്‍വലിക്കുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് ഇവര്‍ നിലപാട് മാറ്റിയത്.


കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിനാണ് മൂന്നുവയസ്സുകാരിയായ ഷെറിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഒക്‌ടോബര്‍ 22ന് കുട്ടിയുടെ മൃതദേഹം ഡാലസിലെ ഒരു ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് മരിച്ചത് ഷെറിന്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് വെസ്ലി മാത്യുവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. വധശിക്ഷയോ പരോള്‍ കൂടാതെയുള്ള ആജീവനാന്ത തടവുശിക്ഷയോ ആണ് വെസ്ലിയെ കാത്തിരിക്കുന്നത്.
കുട്ടിയെ ഉപേക്ഷിച്ചതിനാണ് സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പലപ്പോഴും ഒറ്റയ്ക്കാക്കി ഇവര്‍ പുറത്തുപോയിരുന്നതായും ഷെറിനെ കാണാതായി എന്നറിഞ്ഞിട്ടും ഇവര്‍ തിരക്കിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിക്ക് വീടിനുള്ളില്‍ കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നിരുന്നതെന്നും അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടി വന്നതോടെ ജയിലിലായ ഇവര്‍ സ്വന്തം മകള്‍ക്കു വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ സുരക്ഷിതത്വത്തെ കരുതിയാണ് ഈ തീരുമാനമെന്ന് ഇവര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി മിച് നോള്‍ട്ടെ പറഞ്ഞു. നിലവില്‍ ഹൂസ്റ്റണിലുള്ള ഇവരുടെ ബന്ധുക്കള്‍ക്കാണ് നാലു വയസ്സുള്ള ഈ കുട്ടിയുടെ സംരക്ഷണ ചുമതല.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway