ചരമം

മഞ്ചേശ്വരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി സഹോദരിമാരും മകനും മരിച്ചു


കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ ആമിന (45), ആയിഷ(43),താമില്‍ (3) എന്നിവരാണ് മരിച്ചത്. ആമിനയും ആയിഷയും സഹോദരിമാരാണ്. ആയിഷയുടെ മകനാണ് തമില്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഇവര്‍ പാളം മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു പാളത്തിലൂടെ ട്രെയിന്‍ കടന്നുപോയിരുന്നു. ഇതിന്റെ ശബ്ദത്തില്‍ എഞ്ചിന്‍ വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

  • വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തടഞ്ഞു പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി
  • തിരുവനന്തപുരത്ത് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം
  • കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
  • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
  • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
  • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
  • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
  • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
  • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
  • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway