വിദേശം

രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ


ബെയ്ജിംഗ്: രോഗിയായ പിഞ്ചു കുഞ്ഞിനായി ഒരമ്മ നടത്തുന്ന പ്രയത്നം ലോക ശ്രദ്ധയില്‍ . മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കാനിറങ്ങിത്താണത്. കമ്യൂണിസ്റ്റ് ചൈനയിലാണ് സംഭവം. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി. തെരുവില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രമാണ് പ്രചരിക്കുന്നത്.

'സെല്‍ ബ്രസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍ ' എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററില്‍ കുഞ്ഞിന് ഒരു മിനിറ്റ് നേരം മുലപ്പാല്‍ കൊടുക്കുന്നതിന് 10യുവാന്‍ ആണ് പൈസ എന്നും എഴുതിയിട്ടുണ്ട്. ഇരുപത്തിനാലുകാരിയായ ഗ്വാങ്‌സിയില്‍ നിന്നുള്ള താങ് ആണ് അമ്മയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താങിന് ഇരട്ടപെണ്‍കുട്ടികളാണുള്ളത്. അതിലൊരു കുട്ടി മാരകമായ അസുഖത്താല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ആ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണത്തിനാണ് താങ് മുലപ്പാല്‍ വില്‍ക്കുന്നതെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. പോസ്റ്ററില്‍ കുഞ്ഞിന്റെ ചിത്രവും ചികിത്സയുടെ മെഡിക്കല്‍ രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.താങിന്റെ ഭര്‍ത്താവ് സിച്ചുവാനില്‍ കഴിഞ്ഞ 16 വര്‍ഷമായി കുടിയേറ്റതൊഴിലാളിയായി ജോലി ചെയ്യുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് താങ് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നത്. ഇവരില്‍ ഒരു കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ചെലവേറിയ ചികിത്സ ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനേക്കാള്‍ ഏറെയായിരുന്നു. ചൈനയിലെ ആരോഗ്യ മേഖല വളരെ ചെലവേറിയതിനാല്‍ സാധാരണക്കാര്‍ക്ക് അത് താങ്ങാവുന്നതിലും കൂടുതലാണ്.

 • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
 • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway