ചരമം

വിദേശത്തുള്ള മക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേയ്ക്കു വരുന്നവഴി വീട്ടമ്മ കാറിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു


നെടുമ്പാശേരി: സിംഗപ്പൂരിലെ പെണ്‍മക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേയ്ക്കു മടങ്ങി വരവേ അമ്മ കാറില്‍ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ മുഹമ്മ ആര്യക്കര അംബികാലയത്തില്‍ പൊന്നപ്പന്റെ ഭാര്യ അംബിക (65) ആണു മരിച്ചത്. നാട്ടില്‍ നിന്നു കൂട്ടി കൊണ്ടു പോകാന്‍ വന്ന കാര്‍ ഡ്രൈവര്‍ മാത്രമായിരുന്നു സംഭവസമയം ഒപ്പം ഉണ്ടായിരുന്നത്. തിരിച്ചു വരുന്ന വഴിയില്‍ ശ്വാസമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.


ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണു സംഭവം. ഇവരുടെ രണ്ടു പെണ്‍മക്കളും വിവാഹശേഷം കുടുംബസമേതം സിംഗപ്പൂരിലാണ്. ഡിസംബര്‍ 18 നാണു സന്ദര്‍ശക വിസയില്‍ അംബിക മക്കളുടെ അടുത്തേയ്ക്കു പോയത്. നൊടുംബശേരി പോലീസ് തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

  • വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തടഞ്ഞു പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി
  • തിരുവനന്തപുരത്ത് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം
  • കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
  • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
  • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
  • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
  • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
  • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
  • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
  • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway