അസോസിയേഷന്‍

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംഗീത നൃത്ത സന്ധ്യ 'വര്‍ണ്ണനിലാവ് 2018' ഈസ്റ്റ് ഹാമില്‍ ഏപ്രില്‍ 7 ന്


ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംഗീത നൃത്ത സന്ധ്യ 'വര്‍ണ്ണനിലാവ് 2018' ഈസ്റ്റ് ഹാമില്‍ ഏപ്രില്‍ 7 ന് ലണ്ടനിലെ കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കി യുകെയിലെ പ്രമുഖ ഗായകരെയും നര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന 'വര്‍ണ്ണനിലാവ് 2018' ഈസ്റ്റ് ഹാമിലെ ട്രിനിറ്റി സെന്റര്‍ ഹാളില്‍ വെച്ച് ഏപ്രില്‍ 7ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ അരങ്ങേറുന്നു. വര്‍ണ്ണനിലാവിന്റെ വിജയത്തിനായി പ്രത്യേക കമ്മറ്റി രൂപികരിച്ചു.


അറിയപ്പെടുന്ന സംഘാടകനും സാഹിത്യവേദിയുടെ ചാരിറ്റി വിഭാഗം കണ്‍വീനറുമായ ടോണി ചെറിയാനും കലാവിഭാഗം കണ്‍വീനര്‍ ജെയ്‌സണ്‍ ജോര്‍ജും അമരക്കാരായ കമ്മറ്റിയില്‍ റോയി വര്‍ഗീസ്, ബിജു തോമസ്, ജോര്‍ജ് ജോണ്‍, ഡെന്‍സി ആന്റണി, ജിജോയി മാത്യു എന്നിവരെ കമ്മറ്റി അംഗങ്ങാളായും തിരഞ്ഞെടുത്തു. ഡെയ്‌സി ജോസഫും ജോസി ഷാജനും കലാപരിപാടികളുടെ രംഗാവതരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. വക്കം ജി സുരേഷ്‌കുമാറിനെയും എബ്രഹാം വാഴൂരിനെയും കാണികളെയും അതിഥികളെയും സ്വീകരിക്കുന്നതിനും തിരഞ്ഞെടുത്തു.


ആഘോഷത്തോടനനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ സാഹിത്യ മത്സരത്തിന്റെ സമ്മാനദാനവും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടു പേര്‍ക്ക് നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരദാനവും കല സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു തിരഞ്ഞെടുത്ത വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന ചടങ്ങും നടത്തും. നൃത്തങ്ങള്‍ക്കും ഗാനങ്ങള്‍ക്കും പുറമെ കവിതാലാപനം ജെയ്‌സണ്‍ ജോര്‍ജ് അവതരിപ്പിക്കുന്ന ഏകാംഗ നാടകം എന്നിവയും പരിപാടിയെ മികവുറ്റതാക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം ഗര്‍ഷോം ടിവി ചെയ്യുന്നതായിരിക്കും.

വര്‍ണ്ണ നിലാവിന്റെ പൂര്‍ണമായ വിവരങ്ങള്‍ പിന്നീട് നല്‍കുന്നതായിരുക്കുമെന്നു ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിച്ചു.

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway