അസോസിയേഷന്‍

എം.കെ.സി.എയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം


മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ പുതിയതായി തിരഞ്ഞെടുക്കട്ട ഭരണ സമിതിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രക്തദാന ക്യാമ്പ് ആയിരുന്നു ആദ്യ പ്രവര്‍ത്തനം. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രചോദനമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയും ക്യാമ്പില്‍ പങ്കെടുത്തു. എം. കെ. സി. എ യുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയവും മറ്റ് സംഘടനകള്‍ക്കും മാതൃകാപരവും അനുകരിക്കാവുന്നതുമാണെന്ന് സജിയച്ചന്‍ അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ , ട്രഷറര്‍ ടോമി തോമസ് തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം കൊടുത്തു. അസോസിയേഷനിലെ നിരവധി അംഗങ്ങള്‍ രക്തദാനം ചെയ്തു. എം.കെ.സി.എ യുടെ അടുത്ത രക്തദാന ക്യാമ്പിന്റെ സ്ഥലവും തീയ്യതിയും ഉടനെ അറിയിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അഡ്വൈസര്‍ റെജി മടത്തിലേട്ട്, വൈസ് പ്രസിഡന്റ് സുനു ഷാജി, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മാത്യു, കള്‍ച്ചറല്‍ കോഡിനേറ്റര്‍ ബിജു.പി.മാണി തുടങ്ങിയവരും ക്യാമ്പിന്റെ ഏകോപനത്തിന്റെ ചുമതല വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway