അസോസിയേഷന്‍

നാലാമത് യു കെ കോലഞ്ചേരി സംഗമം സെപ്റ്റംബര്‍ 22 ന്

പീറ്റര്‍ബറോ: കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിന്നും യു കെയിലേക്ക് കുടിയേറിയ കുടുംബങ്ങളുടെ സംഗമം സെപ്റ്റംബര്‍ 22 ന് സിന്‍കോണ്‍ ഷെയര്‍ കൗണ്ടിയിലെ സ്പാളിഡിംഗ് ഗ്രാമര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കോഡിനേറ്റര്‍ ജോണ്‍സണ്‍ മാണി അറിയിച്ചു. രാവിലെ 11 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. യുകെയിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും താമസമാക്കിയിട്ടുള്ള കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള അഞ്ഞൂറോളം കുടുംബാംഗങ്ങള്‍ ഒത്ത് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഗമത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും, വര്‍ണശബളമായ ഘോഷയാത്രയും മറ്റും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. കോലഞ്ചേരി സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കുമെന്ന് കോഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോണ്‍സണ്‍ മാണി (കോഡിനേറ്റര്‍) - 07956315123
ജെയ്ബി ചാക്കപ്പന്‍ (ട്രഷറര്‍ ) - 07776264484

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway