Don't Miss

മാട്രിമോണിയല്‍ സൈറ്റുവഴി ജര്‍മനിയിലെ പ്രവാസിയെ 'വീഴ്ത്തി ' 41 ലക്ഷം തട്ടി; നടി ശ്രുതി പിടിയില്‍


പ്രവാസിയെ പറ്റിച്ചു പണം തട്ടിയ വഞ്ചനാക്കുറ്റത്തിന് തമിഴ് നടി ശ്രുതിയെ പോലീസ് അറസ്റ്റു ചെയ്തു. മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട് ജര്‍മനിയിലെ പ്രവാസിയെ പറ്റിച്ചു 41 ലക്ഷം തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് നടിയും, നടിയുടെ മാതാവും സഹോദരനും പോലീസ് കസ്റ്റഡിയിലായത്. വിവാഹാലോചന തട്ടിപ്പ് നടത്തിയാണ് ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്നും ഇത്രയും പണം അടിച്ചുമാറ്റിയത്.

യുവാവ് മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹലോചനയ്ക്ക് ഫോട്ടോ നല്‍കിയിരുന്നു. തുടര്‍ന്ന് മൈഥിലി വെങ്കിടേഷ് എന്ന യുവതി വെബ്‌സൈറ്റിലൂടെ യുവാവിനെ വിവാഹം ആലോചിച്ച് വരികയും പിന്നാലെ മൈഥിലി തന്റെ കുടുംബഫോട്ടോയും അയച്ചുകൊടുത്തു വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു.

ഫോണ്‍ വഴി പരിചയത്തിലായതിന് ശേഷമാണ് തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കാണിച്ച് 41 ലക്ഷം രൂപ യുവാവില്‍ നിന്ന് തട്ടിയെടുത്തത്. ഇതേതുടര്‍ന്ന് സംശയം തോന്നിയ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതൊരു സിനിമാ നടിയാണെന്ന് തിരിച്ചറിഞ്ഞത്. നടി വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി നടിയെ അറസ്റ്റു ചെയ്തത്. പണം തട്ടിയ വേറെയും ഇരകള്‍ ഉണ്ടെന്നാണ് വിവരം.

  • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
  • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
  • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway