അസോസിയേഷന്‍

യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്


യുക്മ നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി

അര്‍ദ്ധ കാലാവധിയിലെ ജനറല്‍ ബോഡി യോഗം ഫെബ്രുവരി 24 ന് വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളില്‍ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവര്‍ക്ക് ജനറല്‍ ബോഡി യോഗത്തില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷന്‍ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു.
ര്‍ന്‍ല്‍ള്‍ ഹൗസ് ണ്‍
യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ , സെക്രട്ടറി റോജിമോന്‍ വറുഗീസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുന്നതും, ട്രഷറര്‍ അലക്സ് വര്‍ഗീസ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണല്‍ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവര്‍ക്ക് പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വര്‍ഷത്തെ പരിപാടികള്‍ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഓരോ റീജിയന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണല്‍ പ്രസിഡന്റ് (അല്ലെങ്കില്‍ സെക്രട്ടറി) എന്നിവര്‍ക്കും അവസരം നല്‍കുന്നതാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യുക്മയെ വളര്‍ത്തുന്നതിനോടൊപ്പം, യു കെ മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജെനറല്‍ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്.
യുക്മ ജനറല്‍ ബോഡിയില്‍ ചര്‍ച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങള്‍ ഉണ്ട് എങ്കില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി Secretary.ukma@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ അറിയിക്കേണ്ടതാണ്.

രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നതും തുടര്‍ന്ന് യുക്മ നാഷണല്‍ ജനറല്‍ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിക്കും.

യോഗം നടക്കുന്ന വേദിയുടെ വിലാസം
The Royal Hotel Walsall,
Ablewell Street, WS1 2EL.

  • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
  • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
  • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
  • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
  • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
  • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
  • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
  • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway